കണ്ണൂർ∙ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ റീത്ത് വച്ചു. സംസ്ഥാന സെക്രട്ടറി വി.
രാഹുലിന്റെ തൃച്ചംബരത്തെ വീടിന് മുന്നിലാണ് റീത്ത് വെച്ചത്. ‘ആർഐപി (RIP) രാഹുൽ’ എന്ന എഴുത്തോടെയാണ് റീത്ത് വച്ചത്.
രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് റീത്ത് കണ്ടത്. രാഹുൽ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
വ്യാഴം രാത്രി കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്– എസ്എഫ്ഐ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് റീത്ത് വച്ചതെന്നാണ് കരുതുന്നത്.
നഗരത്തിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.
5 എസ്എഫ്ഐ പ്രവർത്തകർ, 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസെടുത്തതെന്ന് ടൗൺ പൊലീസ് അറിയിച്ചു. സംഘർഷത്തിൽ പരുക്കേറ്റവർ പരാതി നൽകുന്നതോടെ കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
വൈകിട്ട് മൂന്നിന് പൊലീസ് മൈതനത്തിന് മുന്നിൽ ടെന്നിസ് കോർട്ടിന് സമീപത്ത് നിന്നാണ് സംഘർഷം തുടങ്ങിയത്.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ടെന്നിസ് കോർട്ടിന് സമീപത്ത് സ്ഥാപിച്ച ബോർഡ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. സനന്ദ് കുമാർ, ആദിത്ത് എന്നിവർ നശിപ്പിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി.
ഇരു വിഭാഗവും വാക്കേറ്റത്തിൽ എത്തിയതോടെ കൂടുതൽ പേർ എത്തി. ഇതിനിെട
പൊലീസെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. തുടർന്ന് രണ്ട് സ്ഥലങ്ങളിൽ കൂടി സംഘർഷമുണ്ടായി.
ഇതിനിടെ ബോർഡ് നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ വിഡിയോ പുറത്തു വന്നു.
സ്കൂട്ടറിൽ എത്തിയ എസ്എഫ്ഐ പ്രവർത്തനെ ചോദ്യം ചെയ്യുന്ന വിഡിയോ ആണ് പുറത്തുവന്നത്. സംഘർഷത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കും പരുക്കേറ്റു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

