ഇരിട്ടി∙ നഗരസഭയിൽ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ചു നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളും പ്രവർത്തകരും 2–ാം ദിവസവും ഇരിട്ടി നഗരസഭാ ഓഫിസിൽ ഉപരോധം നടത്തി. കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറിയെ ഓഫിസിൽ തടഞ്ഞുവച്ചു നടത്തിയ ഉപരോധം രേഖാമൂലം മറുപടി നൽകാമെന്ന ഉറപ്പിലാണു അവസാനിപ്പിച്ചതെന്ന് നേതാക്കൾ അറിയിച്ചിരുന്നു.ഇന്നലെ മറുപടിക്കായി നഗരസഭയിൽ എത്തിയപ്പോൾ സെക്രട്ടറി അടക്കമുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ ആരും തന്നെ ഓഫിസിൽ ഇല്ലായിരുന്നു. ഇതോടെ ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്നു ഓഫിസ് ഉപരോധിക്കുകയായിരുന്നു.
വാർഡിൽ താമസിക്കുന്നവരുടെ വോട്ട് താമസമില്ലന്നു പറഞ്ഞ് തള്ളുകയും വർഷങ്ങളായി താമസമില്ലാത്തവർ ഇവിടെ താമസിക്കുന്നുണ്ടന്നു പറഞ്ഞ് കള്ള റിപ്പോർട്ട് നൽകുകയും ആണു ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നതെന്നും സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് ബിജെപി ഉപരോധം നടത്തിയത്.ബിജെപി സംസ്ഥാന കൗൺസിൽ അംഗം രാമദാസ് എടക്കാനം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി.പി.പ്രിജു, ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി.രജീഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി പി.പി.ജയലക്ഷ്മി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, വി.എം.പ്രശോഭ്, ഏരിയ പ്രസിഡന്റ് എം.ശ്രീരാജ്, കൗൺസിലർമാരായ സി.കെ.അനിത, എ.കെ.ഷൈജു, വി.പുഷ്പ എന്നിവർ നേതൃത്വം നൽകി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

