പാൽച്ചുരം ∙ തകർന്നുതരിപ്പണമായി കൊട്ടിയൂർ ബോയ്സ്ടൗൺ ചുരം റോഡ്. അറ്റകുറ്റപ്പണി നടത്താതെ റോഡ് ഫണ്ട് ബോർഡും.
പാൽച്ചുരം പള്ളി മുതൽ ബോയ്സ്ടൗൺ വരെയുള്ള പ്രദേശത്തെ ടാറിങ്ങാണു പൂർണമായി തകർന്നത്. ചുരത്തിലെ ഹെയർപിൻ വളവുകളിലെ കുഴികളിൽ ചെറുവാഹനങ്ങൾപെട്ടാൽ ഗതാഗതകുരുക്ക് ഉറപ്പ്.
ചുരത്തിലെ വീതി കുറഞ്ഞ റോഡ് ഭാഗത്തെ ടാറിങ് തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിട്ടുമുണ്ട്. ബസുകളും ലോറികളുംകുഴികളിൽ കുടുങ്ങിയും ഗതാഗതകുരുക്ക് ഉണ്ടാകുന്നുണ്ട്.
എല്ലാവർഷവും അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ റോഡ് തകരുന്നതു പതിവാണ്.
ഈ വർഷവും 10 ലക്ഷം രൂപ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചെങ്കിലും പണികൾ ഒന്നും നടത്തിയിട്ടില്ല. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ അറ്റകുറ്റപ്പണി എളുപ്പമല്ലെന്നാണു പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
മുൻവർഷങ്ങളിൽ ചുരത്തിലെ വീതികുറഞ്ഞ ഭാഗത്ത് ഇന്റർലോക്ക് പാകിയിരുന്നു. ഈ ഭാഗമൊഴികെ എല്ലാമേഖലയിലും റോഡ് ഗതാഗതം ദുരിതപൂർണമാണ്.
നഷ്ടപരിഹാരംആവശ്യപ്പെട്ട് കർഷകൻ
ലോറി മറിഞ്ഞതിനെത്തുടർന്ന് കൃഷിയിടത്തിലുണ്ടായ നാശത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകൻ.
പാൽച്ചുരത്തെ കാഞ്ഞിരത്താംകുഴി തോമസാണു കേളകം പൊലീസ്, കൊട്ടിയൂർ പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ പരാതി നൽകിയത്. റോഡിനു സമീപത്തെ ഒറ്റമുറിക്കട
തകർന്നെന്നും കൃഷികൾ നശിച്ചെന്നുമാണു പരാതി. നടപടിയെടുക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പറഞ്ഞു.
കമ്പിയില്ലാതെസംരക്ഷണഭിത്തി
∙ ലോറി ഇടിച്ചതിനെത്തുടർന്ന് തകർന്ന സംരക്ഷണഭിത്തി നിർമിച്ചതു കമ്പി ഉപയോഗിക്കാതെയെന്നു കണ്ടെത്തി. കോൺക്രീറ്റ് സംരക്ഷണഭിത്തി തകർത്താണു ലോറി കൊക്കയിലേക്ക് വീണത്.
ഈ കോൺക്രീറ്റ് ഭിത്തി നിർമിക്കാൻ കമ്പിക്കു പകരം പ്ലാസ്റ്റിക് ചാക്കാണ് ഉണ്ടായിരുന്നത്. ഭിത്തി തകർന്നപ്പോഴാണു കള്ളി വെളിച്ചത്തായത്. ഏഴു വർഷം മുൻപാണ് ഈ സുരക്ഷാഭിത്തി നിർമിച്ചതെന്നു നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് വകുപ്പ് നടത്തിയ ഈ നിർമാണത്തിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

