കണ്ണൂർ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയിൽ വേണ്ടത് 3227 ഫസ്റ്റ് പോളിങ് ഓഫിസർമാരും 6454 പോളിങ് ഓഫിസർമാരും ഉൾപ്പെടെ 12,908 ഉദ്യോഗസ്ഥർ. പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികൾ വ്യക്തമാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി.
ജില്ലയിൽ 2305 പോളിങ് സ്റ്റേഷനുകളാണുള്ളത്.സംസ്ഥാന സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംസ്ഥാന കോർപറേഷനുകൾ, ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പിഎസ്സി, എയ്ഡഡ് കോളജുകൾ, സ്കൂളുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനായി ഇ ഡ്രോപ്സ് സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് ഇ ഡ്രോപ്പിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ചുമതല.
അതത് തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപന മേധാവികൾക്ക് ലഭ്യമാവുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ജീവനക്കാരുടെ വിവരങ്ങൾ ഇതിൽ നൽകണം. https://edrop.sec.kerala.gov.in എന്ന വെബ്സൈറ്റിൽ നേരിട്ടും സ്ഥാപനമേധാവികൾക്ക് ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്താം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടാൻ അർഹതയുള്ള ജീവനക്കാരുടെ വിശദാംശങ്ങൾ, തെളിവ്, മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം സ്റ്റാഫ് ലിസ്റ്റിന്റെ ഹാർഡ് കോപ്പിയും പൂർത്തീകരണത്തിന്റെ അക്നോളജ്മെന്റും തദ്ദേശ സ്ഥാപന സെക്രട്ടറിയെ ഏൽപിക്കണം.
നവംബർ 7ന് അകം ഈ പ്രക്രിയ പൂർത്തിയാക്കണം. മുഴുവൻ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഇ ഡ്രോപിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം.
വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് 11ന് അകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

