എം.വി.ഗോവിന്ദന്റെ പരിപാടികൾ മാറ്റി;
തളിപ്പറമ്പ് ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു നടത്തേണ്ടിയിരുന്ന പരിപാടികൾ മാറ്റി. തിരുവനന്തപുരത്തേക്ക് പോകേണ്ടതിനാലാണ് പരിപാടികൾ മാറ്റിയത്.
കെഎസ്എഫ്ഇ ജീവനക്കാരുടെകരിദിനാചരണം ഇന്ന്
കണ്ണൂർ∙ കെഎസ്എഫ്ഇ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് നവംബർ 6ന് സൂചനാ പണിമുടക്കും ഇന്ന് കരിദിനവും ആചരിക്കും. ഇന്ന് 2ന് കണ്ണൂർ മേഖല കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുറമുഖ വകുപ്പിന്റെസെമിനാർ നാളെ
കണ്ണൂർ∙ തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നാളെ 10ന് അഴീക്കൽ തുറമുഖ പരിസരത്ത് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഏഴു സെഷനുകളിലായി സെമിനാറുകൾ നടക്കും.
ജയിംസ് വർഗീസ്, തുറമുഖ വകുപ്പ് സെക്രട്ടറി ബി.അബ്ദുൽ നാസർ, വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ പങ്കെടുക്കും.
മൂന്നാർ വിനോദയാത്ര
കണ്ണൂർ∙ കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 7ന് മൂന്നാർ വിനോദയാത്ര നടത്തുന്നു. 7ന് വൈകിട്ട് 6ന് പയ്യന്നൂരിൽനിന്നു പുറപ്പെട്ട് 10ന് രാവിലെ തിരിച്ചെത്തും.
മൂന്നാർ, മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങളാണു സന്ദർശിക്കുക. 9495403062, 9745534123
അധ്യാപക ഒഴിവ്
ചെറുപുഴ ∙ കോഴിച്ചാൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്.
അഭിമുഖം നവംബർ 3ന് 11 മണിക്കു നടക്കും. പിലാത്തറ ∙ സെന്റ് ജോസഫ്സ് കോളജിൽ കൊമേഴ്സ്, സൈക്കോളജി, സോഷ്യൽവർക്ക് വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്.
യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർ [email protected] എന്ന മെയിലിൽ മൂന്നിനു മുൻപായി അപേക്ഷിക്കണം. ഫോൺ: 949525 6600.
ചെസ് ചാംപ്യൻഷിപ്:റജിസ്ട്രേഷൻതുടങ്ങി
പയ്യന്നൂർ ∙ നവംബർ രണ്ടിന് സ്കന്ദ റസിഡൻസിയിൽ നടക്കുന്ന ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചെസ് ചാംപ്യൻഷിപ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 31ന് അകം 8281560868 നമ്പറിൽ റജിസ്റ്റർ ചെയ്യണം.
എൽകെജി മുതൽ നാലാം ക്ലാസ്, എൽകെജി മുതൽ എട്ടാം ക്ലാസ്, എൽകെജി മുതൽ 12ാം ക്ലാസ് എന്നീ മൂന്നു കാറ്റഗറികളിലായാണു മത്സരം. ഒരേ കാറ്റഗറിയിലെ മൂന്ന് പേർ ഉൾപ്പെടുന്നതാണ് ഒരു ടീം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

