
ചെറുപുഴ ∙ രാജഗിരിയിൽ പ്രവർത്തിക്കുന്ന കബനി ബ്ലൂ മെറ്റൽസ് ക്വാറിയുടെ പരിസ്ഥിതി അനുമതി ഹൈക്കോടതി റദ്ദാക്കി. രാജഗിരിയിലെ പുത്തൻപുരയിൽ ജിജാ ജോയി, നോബിൾ എം.പൈകട
എന്നിവർ സമർപ്പിച്ച ഹർജിയെത്തുടർന്ന് ജസ്റ്റിസ് വി.ജയചന്ദ്രനാണ് അനുമതി റദ്ദാക്കിയത്. സംസ്ഥാനത്തെ 67 ക്വാറികളുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയത്.
എന്നാൽ രാജഗിരി ക്വാറിയുടെ പരിസ്ഥിതി അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്നുവെന്ന വാദം അംഗീകരിച്ചാണ് അനുമതി റദ്ദാക്കിയത്. ഹർജിക്കാർക്കു വേണ്ടി അഭിഭാഷകരായ ഹരീഷ് വാസുദേവൻ, പി.ദീപക്, രാജൻ വിഷ്ണുരാജ് എന്നിവർ ഹാജരായി. ക്വാറിയിൽനിന്ന് അമിതഭാരവും കയറ്റി പോകുന്ന വാഹനങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ശ്രമം ശക്തമാക്കുന്നതിനിടെയാണു ക്വാറിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കിയുള്ള കോടതി ഉത്തരവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]