
മാഹി ∙ അടച്ചിട്ട വീട്ടിൽ നിന്ന് 25 പവൻ സ്വർണവും സൗദി റിയാലും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.
ആറളം വെളിമാനം പനച്ചിക്കൽ സ്വദേശി പി.ദിനേശ് (അനിയൻ ബാവ) ആണ് പുതുച്ചേരി പൊലീസിന്റെ പിടിയിലായത്. 15 പവൻ സ്വർണം ഇയാളിൽ നിന്ന് കണ്ടെടുത്തു.
പന്തയ്ക്കൽ ഊരോത്തുമ്മൻ ക്ഷേത്രത്തിന് സമീപമുള്ള ‘സപ്രേമേയ’ എന്ന വാടക വീട്ടിൽ താമസിക്കുന്ന രമ്യ രവീന്ദ്രന്റെ (39) ആഭരണങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി നഷ്ടപ്പെട്ടത്.
മുൻപ് വീട്ടിൽ ജോലി ചെയ്തിരുന്ന ഷൈനിയാണ് മോഷണത്തിന് പിന്നിലെന്ന് പരാതിക്കാരിക്ക് സംശയമുണ്ടായിരുന്നു. ഷൈനിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ദിനേശിനെ ബന്ധപ്പെട്ടതായി മനസ്സിലാക്കി.
ദിനേശ് മോഷണം നടന്ന സമയത്ത് വീടിന് സമീപത്തുണ്ടായിരുന്നതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു.
മോഷണത്തിൽ പങ്കുള്ള ചേട്ടൻ ബാവ എന്ന ദിലീപ്, ഷൈനി എന്നിവർ ഒളിവിലാണ്. മാഹി സിഐയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായാണ് അന്വേഷണം നടത്തിയത്.
ദിേനശ് കവർച്ച കേസുകൾ ഉൾപ്പെടെ 16 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിലായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]