
സീറ്റ് ഒഴിവ്
ഇരിട്ടി ∙ മഹാത്മാഗാന്ധി കോളജിൽ ബികോം, ബിബിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ബിരുദ വിഷയങ്ങളിൽ എസ്സി, എസ്ടി വിഭാഗത്തിനു സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അർഹരായവർ അസ്സൽ രേഖകൾ സഹിതം ഇന്ന് കോളജിൽ എത്തണം.
എംടെക് സ്പോട് അഡ്മിഷൻ
കണ്ണൂർ ഗവ.
എൻജിനീയറിങ് കോളജിൽ 2025-26 അധ്യയന വർഷത്തിലെ രണ്ടാംഘട്ട അലോട്മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്കുള്ള എം ടെക് സ്പോട് അഡ്മിഷന് നാളെ രാവിലെ 10ന് കോളജിൽ റജിസ്റ്റർ ചെയ്യണം.
www.gcek.ac.in
പ്രവാസി ക്ഷേമനിധി: അംഗത്വ ക്യാംപെയ്ൻ
കേരള പ്രവാസി ക്ഷേമ ബോർഡ് പ്രവാസി ക്ഷേമനിധി അംഗത്വ ക്യാംപയിനും കുടിശിക നിവാരണവും ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
അധ്യാപക നിയമനം
നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്നു രാവിലെ 10.30 ന് ഓഫിസ് സൂപ്രണ്ട് മുമ്പാകെ അഭിമുഖം.
9400006495. തളിപ്പറമ്പ് ∙ ചവനപ്പുഴ ഗവ.
എൽപി സ്കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവിൽ നിയമനം നടത്തും. അഭിമുഖം 30ന് 11ന് നടക്കും.
ബക്കളം ∙ കടമ്പേരി ഗവ. യുപി സ്കൂളിൽ യുപി വിഭാഗത്തിൽ പാർട്ട് ടൈം സംസ്കൃതം അധ്യാപകനെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.
അഭിമുഖം ഇന്ന് 2ന്. 9400431294.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]