
ചെറുപുഴ ∙ മുതുവത്ത് ബസ് തോട്ടിലേക്കു മറിഞ്ഞ് 11 പേർക്ക് പരുക്ക്. മുതുവം ഇറക്കത്തിൽ വച്ചു നിയന്ത്രണം വിട്ട
ബസ് കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിച്ചുതകർത്ത ശേഷം 10 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാവിലെ 9.15ന് ആണു അപകടം.പരുക്കേറ്റ ദേവസ്യ വെളിയത്ത് (60), ജെസി ദേവസ്യ (55) എന്നിവരെ കണ്ണൂരിലെ മിംസ് ആശുപത്രിയിലും ജോസ് വെട്ടിക്കാപള്ളിയിൽ (60), തോമസ് തോട്ടത്തിൽ (50), ഭാര്യ സോളി തോട്ടത്തിൽ (38), ജോസ് കയ്യാലപറമ്പിൽ (68), പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കുഴിക്കാലായിൽ അലൻ സിറിൻ (7) എന്നിവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കുഴിക്കാലായിൽ മിലൻ സിറിൽ (5), കല്ലിപ്പുഴ ഷീബ ബിജു (48), ബസ് ഡ്രൈവർ അഖിൽ തോമസ് (28), കണ്ടക്ടർ തെക്കനാട്ട് സൂരജ് (34) എന്നിവരെ ചെറുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റോഡിലെ പായലാണ് അപകടകാരണമെന്നു സ്ഥലത്തെത്തിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുതുവം ഇറക്കത്തിൽവച്ച് തെന്നിമാറിയ ബസ് കലുങ്കിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. റോഡിലെ പായലും റോഡ് നിർമാണത്തിലെ അപാകതയുമാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.
തകർന്ന സംരക്ഷണഭിത്തിയിൽ ഒരു കമ്പി പോലും ഉണ്ടായിരുന്നില്ല.മുതുവത്തുനിന്ന് പയ്യന്നൂരിലേക്കു പോകുകയായിരുന്നു സ്വകാര്യബസ്. ബസിൽ യാത്രക്കാർ കുറവായിരുന്നു.പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ചെറുപുഴ പൊലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]