
തലശ്ശേരി∙ നഗരത്തിലെ റോഡുകളിലെ ഭീകരമായ കുഴികൾ ഇരുചക്ര വാഹനയാത്രക്കാർക്കും മറ്റു യാത്രക്കാർക്കും അപകടഭീഷണിയാകുന്നു. കുഴികളിൽ വെള്ളം തളം കെട്ടി നിന്നതറിയാതെ ഇതുവഴി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ കുഴികളിൽ വീഴുന്നതും പതിവായിട്ടുണ്ട്.
നാരങ്ങാപ്പുറം –മേലൂട്ട് മടപ്പുര റോഡിലെ കുഴികാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്.മഞ്ഞോടി വഴി പാനൂർ ഭാഗത്തേക്കു പോകുന്ന ബസുകളും മറ്റുവാഹനങ്ങളും നാരങ്ങാപ്പുറത്ത് മണിക്കൂറോളം ഗതാഗതക്കുരുക്കിൽ അകപ്പെടാറുണ്ട്.
ഈ ജംക്ഷനിൽ കുരുക്കുണ്ടായാൽ കോഴിക്കോടു ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും കുരുക്കിൽ അകപ്പെടാറുണ്ട്.പൂവളപ്പുതെരു– രണ്ടാംഗേറ്റ് റോഡിലും വലിയ കുഴിയുണ്ട്. ഇവിടെയും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്.
പലപ്പോഴും വാഹനങ്ങൾ കുഴികളിൽ അകപ്പെടാറുണ്ട്. ഈ രണ്ടു കുഴികളും വലിയ കുഴികളാണ്.
ചെറിയ കുഴികളും റോഡുകളിൽ ധാരാളമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]