
ഇരിട്ടി ∙ കനത്ത മഴയിൽ തലശ്ശേരി–മൈസൂരു സംസ്ഥാനാന്തര പാതയിലെ ഇരിട്ടിക്കുന്നിൽ മണ്ണിടിച്ചിൽ. മലയുടെ ഭാഗമായ കൂറ്റൻ മൺതിട്ടയിലുണ്ടായ ഇടിച്ചിൽ നേരിയ തോതിലാണെങ്കിലും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
3 സ്ഥലത്ത് ഇടിച്ചിൽ ഉണ്ടായിട്ടുണ്ട്. മുന്നറിയിപ്പിനായി അടിവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ബോർഡ് വച്ചു റിബൺ കെട്ടി പൊലീസ് നിരോധനം ഏർപ്പെടുത്തിയെങ്കിലും ലോറികൾ പാർക്ക് ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്.
ഷിരൂരിനു സമാനമായ സാഹചര്യമുള്ളതിനാലാണ് താഴ്വാരത്ത് വാഹനം പാർക്ക് ചെയ്യുന്നത് നിരോധിച്ചത്. നിലവിൽ പാർക്കിങ് നിരോധിത മേഖലയാണിത്.
ഭീതി ഉയർത്തി ഇരിട്ടിക്കുന്ന്
ലോക ബാങ്ക് സഹായത്തോടെ കെഎസ്ടിപി പദ്ധതിയിൽപെടുത്തിയാണ് 5 വർഷം മുൻപ് തലശ്ശേരി–വളവുപാറ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചത്.
വളവുകൾ നിവർത്തിയും ടാറിങ് വീതി 10 മീറ്ററിലേക്കു വർധിപ്പിച്ചു നടത്തിയ പുനർനിർമാണത്തിന്റെ ഭാഗമായും ഇരിട്ടി മുതൽ കൂട്ടുപുഴ വരെയുള്ള 12 കിലോമീറ്റർ ദൂരത്തിൽ ഒട്ടേറെ സ്ഥലത്ത് കുന്നിന്റെ ഭാഗങ്ങൾ ചെത്തിയിറക്കേണ്ടി വന്നിട്ടുണ്ട്. ഇതിൽ ഇരിട്ടി പാലം ജംക്ഷനാണ് ഏറ്റവും അപകടഭീഷണി ഉയർത്തുന്നത്.
ഇവിടെ 100 മീറ്ററിലധികം ഉയരത്തിൽ ഇരിട്ടിക്കുന്നിന്റെ മൺതിട്ട ചെത്തിയിറക്കിയാണു റോഡിനു വീതികൂട്ടിയത്.
ഇതിനായി ഇരിട്ടിക്കുന്നിന്റെ 1.32 ഏക്കർ സ്ഥലം കെഎസ്ടിപി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പാലം ജംക്ഷൻ മുതൽ മരാമത്ത് റെസ്റ്റ് ഹൗസ് പരിസരംവരെ മൺതിട്ടയാണ്. റോഡിനു താഴെ പഴശ്ശി സംഭരണിയുടെ ഭാഗമായ ഇരിട്ടിപ്പുഴയും.
സംരക്ഷണഭിത്തി നിർമിച്ചു സുരക്ഷിതത്വം ഉറപ്പാക്കണമെന്നു റോഡ് നവീകരണ സമയത്തുതന്നെ പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടതാണ്. വിവിധ വിദഗ്ധ സംഘങ്ങൾ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
മിക്ക റിപ്പോർട്ടുകളും പുറത്തുവന്നിട്ടില്ലെന്ന് മാത്രം. ഉയരം കൂടിയ തിട്ട
ആയതിനാൽ കച്ചോലം വച്ചുപിടിപ്പിച്ചുള്ള ജൈവപ്രതിരോധംവരെ ചർച്ച ചെയ്യപ്പെട്ടെങ്കിലും യാതൊന്നും പൂർത്തിയാക്കാതെ 4 വർഷം മുൻപ് കെഎസ്ടിപി റോഡിന്റെ കൾറോഡ് വളവുപാറ റീച്ച് മരാമത്തിന് കൈമാറി ഉത്തരവാദിത്തം ഒഴിഞ്ഞു. പാലം ജംക്ഷനു സമീപം കഴിഞ്ഞ വർഷവും ഇടിഞ്ഞിരുന്നു.
ഷിരൂർ അപകട പശ്ചാത്തലത്തിൽ സംസ്ഥാനാന്തര പാതയിലെ മലയിടിച്ചിൽ ഭീഷണി സാഹചര്യം വിദഗ്ധ സമിതിയെ നിയോഗിച്ചു പഠനം നടത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിച്ചില്ല …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]