
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരള പൊലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
കണ്ണൂർ ∙ കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതാണ് കേരള പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പിണറായി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാങ്കേതികവിദ്യയുടെ പുരോഗതി ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിന് മികച്ച സൈബർ പൊലീസ് വിഭാഗമാണ് കേരള പൊലീസിനുള്ളത്. രാജ്യത്ത് ഏറ്റവും കുറച്ച് അഴിമതിയുള്ള സേനയാണ് കേരളത്തിലെ പൊലീസ് സേന.
കേരളത്തിലെ എല്ലാ മേഖലകളിലും അഴിമതി കുറവാണ്. ഇതിനു കാരണം പൊലീസിന്റെ ഫലപ്രദമായ ഇടപെടലുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെട്ടിടം ഈ വർഷം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് കരാറുകാരായ പിണറായി പിക്കോസിന് മുഖ്യമന്ത്രി നിർദേശം നൽകി. മൂന്നു നിലകളിലായി മൂന്നു കോടി രൂപ ചെലവിലാണ് പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്.
പിണറായി പഞ്ചായത്ത് ആണ് ഇതിനായി 25 സെന്റ് സ്ഥലം നൽകിയത്. ചടങ്ങിൽ ഡോ.
വി.ശിവദാസൻ എംപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.
കെ.കെ.രത്നകുമാരി, നോർത്ത് സോൺ ഐജി പി.രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിധിൻരാജ് എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]