
പറമ്പിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥിക്കഷണങ്ങളും; സമീപത്തുനിന്നു ലുങ്കിയും ഷർട്ടും അടിവസ്ത്രവും കണ്ടെടുത്തു
ആലക്കോട് ∙ വായാട്ടുപറമ്പിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തി. കുളത്തിനാൽ ബിജുവിന്റെ പറമ്പിലെ കാടു വൃത്തിയാക്കുന്നതിനിടെയാണു തലയോട്ടിയും കൈകാലുകളുടെ എല്ലുകളും ദ്രവിച്ച നിലയിൽ കണ്ടെത്തിയത്.
പല സ്ഥലങ്ങളിലായാണ് ഇവ കിടന്നത്. സമീപത്തുനിന്നു ലുങ്കിയും ഷർട്ടും അടിവസ്ത്രവും കണ്ടെടുത്തു.
വിദേശത്തുള്ള ബിജുവും കുടുംബവും നാട്ടിലേക്കു വരുന്നതിനു മുന്നോടിയായാണു വീട്ടുപറമ്പിലെ കാടു വൃത്തിയാക്കിയത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ആലക്കോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇന്നു ഫൊറൻസിക് പരിശോധന ഉൾപ്പെടെ കൂടുതൽ പരിശോധന നടത്തും. പോസ്റ്റ്മോർട്ടവും ഡിഎൻഎ പരിശോധനയും നടത്തുമെന്നു ഡിവൈഎസ്പി പറഞ്ഞു.
അതേസമയം ആലക്കോട് സ്റ്റേഷനിൽ അടുത്ത കാലത്തു മിസിങ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]