
കണ്ണൂർ ജില്ലയിൽ ഇന്ന് (29-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപകർ
വെള്ളൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി അറബിക്, തയ്യൽ ടീച്ചർ ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്.വെള്ളൂർ ∙ ഗവഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഹിസ്റ്ററി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11.30ന് രാമന്തളി ∙ ഒകെകെഎസ് ജിഎച്ച്എസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്സ്, സീനിയർ ഗണിതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31ന് 10.30ന് സ്കൂൾ ഓഫിസിൽ.പഴയങ്ങാടി∙ മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ, ഹിന്ദി സീനിയർ അധ്യാപക ഒഴിവ്. അഭിമുഖം 31ന് രാവിലെ 10.30ന്.പിലാത്തറ ∙ ചെറുതാഴം ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, സുവോളജി, സോഷ്യൽ വർക്ക് ജൂനിയർ അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 2ന്.പെരിങ്ങോം
∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ബോട്ടണി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഫിസിക്സ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ.വയക്കര∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), ഹിസ്റ്ററി (ജൂനിയർ) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.ചെറുപുഴ ∙ കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഗണിതശാസ്ത്രം, യുപി വിഭാഗത്തിൽ ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന് ഓഫിസിൽ.എട്ടിക്കുളം ∙ എംഎഎസ്എസ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കൊമേഴ്സ്, ജ്യോഗ്രഫി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31ന് രാവിലെ10.30ന്.
ഡ്രൈവർ ഒഴിവ്
∙നടുവിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനു ഡ്രൈവർ തസ്തികയിലേക്കു താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10. ഫോൺ– 0460 2250233.
വിധവകൾക്ക് സഹായപദ്ധതി
∙സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്കു സഹായഹസ്തം പദ്ധതി വഴി സ്വയംതൊഴിൽ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം ഒരുലക്ഷത്തിൽ താഴെയുള്ള 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in
പാനൽ വിപുലീകരണം
∙ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഒആർസി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ റിസോഴ്സ് സെന്ററിലെ എക്സ്പേർട്ട് പാനൽ വിപുലീകരിക്കുന്നതിനായി ജില്ലയിൽനിന്നു സ്പെഷൽ എജ്യുക്കേറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ പാനൽ തയാറാക്കുന്നു. അപേക്ഷ 15ന് അകം ലഭിക്കണം. ഫോൺ: 0490 2967199
ട്യൂട്ടർ നിയമനം
∙പഴയങ്ങാടി ഗവ.പ്രീമെട്രിക് ഹോസ്റ്റലിൽ 5 മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു ട്യൂഷൻ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലേക്കു ഹിന്ദി, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലിഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബിഎഡും ഉള്ളവർക്കും യുപി വിഭാഗത്തിലേക്കു ബിരുദവും ബിഎഡ് അല്ലെങ്കിൽ ടിടിസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഫോൺ: 96059 96032.