
കണ്ണൂർ ജില്ലയിൽ ഇന്ന് (29-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടങ്ങും
മയ്യിൽ∙ പെരുവങ്ങൂർ ക്ലസ്റ്റർ(ചെക്കിക്കടവ്) ട്രാൻസ്ഫോമർ പരിധി 8.30–5.30, ഓൾഡ് ഹോസ്പിറ്റൽ ട്രാൻസ്ഫോമർ പരിധി 8.30–3.00.
ചൊവ്വ∙ എയർടെൽ മുണ്ടയാട്, വട്ടപ്പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധി 8.00– 12.00, എളയാവൂർ പഞ്ചായത്ത് 10.00–12.00, പെർഫെക്ട് ട്രാൻസ്ഫോമർ സത്രം ഭാഗം 9.00– 3.00
ഗതാഗതം നിരോധിച്ചു
മയ്യിൽ∙ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ കടൂർമുക്ക് മുതൽ മയ്യിൽ ബസ് സ്റ്റാൻഡ് വരെ ഗതാഗതം നിരോധിച്ചു. മേയ് 5 വരെയാണ് നിരോധനം.
ശുദ്ധജല വിതരണം മുടങ്ങും
കണ്ണൂർ∙ അഴീക്കോട് ശുദ്ധജല പദ്ധതിയുടെ പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു..
കക്കറകൂരാറ റോഡ്
കക്കറകൂരാറ റോഡിൽ ടാറിങ് നടക്കുന്നതിനാൽ 30 മുതൽ മേയ് 2 വരെ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ മേലെ ചമ്പാട്-മനയത്ത് വയൽ-കുന്നോത്ത് മുക്ക് ജംക്ഷൻ വഴി പോകണം.
കടൂർ മുക്ക് – മയ്യിൽ റോഡ്
ഇരിക്കൂർ ബ്ലോക്കിലെ മയ്യിൽ-വള്ളിയോട്ട്-കടൂർമുക്ക്-വേളം ഗണപതി ടെമ്പിൾ-ചെക്യാട്ട് കാവ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ കടൂർ മുക്ക് മുതൽ മയ്യിൽ ബസ് സ്റ്റാൻഡ് വരെ ഇന്ന് മുതൽ മേയ് 5 വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തെറ്റുവഴി മണത്തണ റോഡ്
തെറ്റുവഴി മണത്തണ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ മേയ് 8 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. യാത്രക്കാർ പേരാവൂർ മണത്തണ വഴിയോ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണം.
പഴയ ബസ് സ്റ്റാൻഡ് അടച്ചിടും
പയ്യന്നൂർ ∙ പഴയ ബസ് സ്റ്റാൻഡ് ഇന്നു മുതൽ 4 ദിവസത്തേക്ക് അടച്ചിടും. ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് അടച്ചിടുന്നത്. പഴയ ബസ് സ്റ്റാൻഡിലേക്കു വരുന്ന ബസുകൾ റൂറൽ ബാങ്ക് പരിസരത്തു യാത്രക്കാരെയിറക്കി സ്റ്റേഡിയവും പരിസരവും ഉപയോഗപ്പെടുത്തി പാർക്ക് ചെയ്യണം. നഗരത്തിൽ ട്രാഫിക് പ്രശ്നമൊഴിവാക്കാൻ യാത്രക്കാരെ കയറ്റുന്നതിനു സമയമാകുമ്പോൾ മാത്രം റൂറൽ ബാങ്ക് പരിസരത്ത് എത്തിച്ചേരണം.
അധ്യാപക ഒഴിവ്
മടമ്പം∙ പികെഎം കോളജ് ഓഫ് എജ്യുക്കേഷനിൽ ഇംഗ്ലിഷ് വിഭാഗം അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംഎ (ഇംഗ്ലിഷ്), എംഎഡ് എന്നിവയിൽ 55% മാർക്ക് ഉണ്ടായിരിക്കണം. നെറ്റ്, എച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ കോഴിക്കോട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യരായവർ മേയ് 15നകം അപേക്ഷ സമർപ്പിക്കണം.