
പാഴ്സൽ സ്ഥാപനത്തിൽനിന്ന് 50 ലക്ഷത്തിന്റെ പടക്കം പിടികൂടി; ഒരാൾ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ആറാട്ട് റോഡിലെ ജല്ലു ട്രാവൽസ് ആൻഡ് പാഴ്സൽ സർവീസിൽനിന്ന്, 94 പെട്ടികളിലായി സൂക്ഷിച്ച 50 ലക്ഷം രൂപ വിലവരുന്ന പടക്കശേഖരം പൊലീസ് പിടികൂടി. മൈതാനപ്പള്ളി ജലീൽ നിവാസിൽ പി.എസ്.അബ്ദുൽ ജലീലിനെ (44) കണ്ണൂർ ടൗൺ പൊലീസ് എസ്എച്ച്ഒ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഓൺലൈനായി വിൽക്കാൻ ശിവകാശിയിൽനിന്ന് എത്തിച്ചതാണ് പടക്കമെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റു സാധനങ്ങൾക്കൊപ്പമാണു പടക്കങ്ങളും എത്തിച്ചത്. വിഷു, പെരുന്നാൾ വിപണികൾ ലക്ഷ്യമിട്ട് എത്തിച്ചതാണ്. ലൈസൻസ് ഇല്ലാതെയാണ് ഇയാൾ പടക്കം എത്തിച്ചതെന്നു പൊലീസ് പറഞ്ഞു.