കുറ്റ്യാട്ടൂർ ∙ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്കു തിരികെനൽകി ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. ഇന്നലെ രാവിലെയാണ് മയ്യിൽ ഐടിഎം കോളജിനു സമീപം ജോലിക്കിടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളായ വി.പ്രിയ, കെ.പി.ബിന്ദു, പി.ഗൗരി എന്നിവർക്ക് ഒരു പവന്റെ പാദസരം കിട്ടിയത്.
ഉടമയെ അന്വേഷിക്കുന്നതിനിടെയാണ് ഐടിഎം കോളജിലെ ടിടിസി വിദ്യാർഥിനി ശ്യാമിലിയുടെ പാദസരം നഷ്ടപ്പെട്ട
വിവരം അറിയുന്നത്. കോളജിലെത്തി ശ്യാമിലിയെ കണ്ടെത്തി ആഭരണം നൽകി.
ഹരിതകർമ സേനാംഗങ്ങളെ കോളജ്, കുറ്റ്യാട്ടൂർ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അനുമോദിച്ചു. 1 MINUTE AGO 1 MINUTE AGO 24 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

