കണ്ണൂർ ∙ അരക്കിലോഗ്രാം ഹാഷിഷ് ഓയിലുമായി കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പിടിയിൽ. തൃശൂർ സ്വദേശി സി.എസ്.നിജിൽ (20) ആണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇയാളെ പിടികൂടാൻ കേരള എടിഎസിന്റെ സഹായം ലഭ്യമായി. കണ്ണൂർ ഭാഗത്തേക്ക് ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ,അബ്ദുൽ അഷ്റഫ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ആർ.പി.അബ്ദുൽ നാസർ, പി.കെ.അനിൽകുമാർ, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം പി.വി.ഗണേഷ് ബാബു, പ്രിവന്റീവ് ഓഫിസർ കെ.ഉമേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. 1 MINUTE AGO 1 MINUTE AGO 24 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

