ഇരിക്കൂർ∙ വെള്ളം കുറഞ്ഞ നിടുവള്ളൂർ പുഴ കുഴിച്ചു കോരി മണൽ മാഫിയ സംഘം. മുൻപ് പുഴ മണൽ മാഫിയകൾ കയ്യടക്കിയ അവസ്ഥയായിരുന്നെങ്കിലും പൊലീസിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നു മണൽക്കടത്ത് ഒരു പരിധി വരെ നിലച്ചിരുന്നു. എന്നാൽ പരിശോധന കുറഞ്ഞതോടെ പുഴ വീണ്ടും വിവിധ സംഘങ്ങൾ കയ്യടക്കി മണൽ വാരുകയാണ്.
നൂറു കണക്കിനു ചാക്കുകളിൽ നിറച്ച മണൽ, ടിപ്പർ ലോറികളിലും പിക്കപ് വാനിലും ജീപ്പിലും ഉൾപ്പെടെ കയറ്റിക്കൊണ്ടുപോകുകയാണ്.
നിടുവള്ളൂർ അക്കരെ ഭാഗത്തു നിന്ന് ആയിപ്പുഴ-പാണലാട് റോഡ് വഴിയും ഇക്കരെ ഇരിക്കൂർ റോഡ് വഴിയുമാണ് കടത്തുന്നത്. സംസ്ഥാന പാത വഴി പൊലീസ് സ്റ്റേഷന് മുന്നിലൂടെ പകൽ സമയങ്ങളിൽ പോലും മണൽ കൊണ്ടു പോകുന്നുണ്ട്. 1 MINUTE AGO 1 MINUTE AGO 24 MINUTES AGO പുഴ കുഴിച്ചു കോരുന്നത് കാരണം വിവിധ ഭാഗങ്ങളിൽ ഒട്ടേറെ വൻ ഗർത്തങ്ങൾ തന്നെയുണ്ട്.
വേനലിൽ അലക്കാനും കുളിക്കാനും നാട്ടുകാർ ആശ്രയിക്കുന്ന പുഴ, കുഴികൾ കാരണം ആളുകൾക്ക് പേടി സ്വപ്നമായി. 2 മാസത്തിലേറെയായി മണൽ വാരൽ തുടങ്ങിയിട്ടെങ്കിലും കാര്യമായ പരിശോധന നടത്താൻ പോലും പൊലീസ് തയാറായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

