ഇരിക്കൂർ ∙ ഒരു കുടുംബത്തിൽ നിന്ന് 4 പേർ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. ശ്രീകണ്ഠപുരം നഗരസഭ 24ാം വാർഡ് ആവണക്കോലിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി എം.ഒ.മാധവൻ, നഗരസഭ 20ാം വാർഡ് വയക്കരയിൽ എൽഡിഎഫ് സ്വതന്ത്രയായി എം.ഒ.പ്രമീള, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 9ാം വാർഡ് മലപ്പട്ടം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി ടി.കെ.സുലേഖ, ഇരിക്കൂർ പഞ്ചായത്ത് 13ാം വാർഡ് കുട്ടാവിൽ യുഡിഎഫ് സ്ഥാനാർഥിയായി എം.ഒ.ശ്രീജയുമാണ് ജനവിധി തേടുന്നത്.
എം.ഒ.മാധവന്റെ സഹോദരിമാരുടെ മക്കളാണ് എം.ഒ.പ്രമീളയും എം.ഒ.ശ്രീജയും.
സഹോദരന്റെ മകളാണ് ടി.കെ.സുലേഖ. എം.ഒ.മാധവൻ ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി അംഗവും ഡിസിസി നിർവാഹക സമിതി അംഗവുമാണ്.
കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റായിരുന്നു. കോട്ടൂർ എയുപി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി 2004ൽ വിരമിച്ചു.
ടി.കെ.സുലേഖ സിപിഎം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മലപ്പട്ടം സഹകരണ ബാങ്ക് ജീവനക്കാരിയാണ്.
എം.ഒ.പ്രമീള ശ്രീകണ്ഠപുരം നഗരസഭയിൽ ആശവർക്കറും എം.ഒ.ശ്രീജ പെരുവളത്തുപറമ്പ് അങ്കണവാടി വർക്കറുമാണ്. എം.ഒ.മാധവൻ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയാണ് മത്സരിക്കുന്നതെങ്കിൽ മറ്റുള്ളവരുടെ കന്നിയങ്കമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

