ഇരിട്ടി∙ ആറളം ഫാമിൽ മാത്രം പത്തിലധികം ആനകൾ ഉണ്ടെന്ന് ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ യോഗത്തിൽ അറിയിച്ചു. പുനരധിവാസ മേഖലയിലെ പൊന്തക്കാടുകളിലും ആനകൾ താവളം ആക്കിയിട്ടുണ്ട്.
ആദിവാസി പുനരധിവാസ മിഷന്റെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിക്കൽ പ്രവൃത്തി നടക്കുന്നുണ്ട്. കോട്ടപ്പാറ, താളിപ്പാറ ഭാഗങ്ങളിൽ കാടുവെട്ടൽ പൂർത്തിയാകുന്നതോടെ ആനയെ തുരത്താനുള്ള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കും.
വനത്തിലേക്ക് തുരത്തിയ ആനകൾ പൂക്കുണ്ട് വഴിയാണു തിരികെ പുനരധിവാസ മേഖലയിലേക്കു പ്രവേശിക്കുന്നത്.
ഓപ്പറേഷൻ ഗജമുക്തി ഫലപ്രദമാണെന്നു പറയണമെങ്കിൽ തുരത്തിയ ആനകൾ തിരികെ പ്രവേശിക്കാതിരിക്കണം. ഇതിനു വനാതിർത്തിയിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നു ആറളം ഫാം എംഡി എസ്.സുജീഷ് പറഞ്ഞു.
പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെയുള്ള 3.5 കിലോമീറ്റർ ഭാഗത്തുകൂടിയാണ് ആന തിരികെ പ്രവേശിക്കുന്നത്. ഇവിടങ്ങളിൽ തൂക്കുവേലി സ്ഥാപിക്കാൻ അനെർട്ടിന്റെ സഹായത്തോടെ ടെൻഡർ നടപടികൾ ആരംഭിച്ചതായും വനം വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.
കക്കുവ മുതൽ പരിപ്പ്തോട് വരെയുള്ള ഭാഗങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. കൃഷി വ്യാപകമായി നശിപ്പിക്കുന്നത് കണ്ടു നിൽക്കാൻ കഴിയാതെ ആനയെ തുരത്താൻ ആദിവാസികൾ ഇറങ്ങിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ മുന്നറിയിപ്പ് നൽകി.
സണ്ണി ജോസഫ് എംഎൽഎയുടെ പിഎ മുഹമ്മദ് ജസീർ, വനം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, വനംവകുപ്പിലെ മറ്റു ജീവനക്കാർ എന്നിവർ അറിയിച്ചു.
‘ഇനിയൊരു ദുരന്തം ഉണ്ടായാൽ കോടതി വെറുതേ വിടില്ല’
ഫാമിൽ ഇനിയൊരു ദുരന്തം ഉണ്ടായാൽ നമ്മളിൽ ഒരാളെയും കോടതി വെറുതേ വിടില്ലെന്നു ധാരണ എപ്പോഴും ഉണ്ടാകണമെന്നും ആറളം ഫാം എംഡി എസ്.സുജീഷ് നിരീക്ഷണ സമിതി യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോടായി പറഞ്ഞു.
ഫാമിലെ 1, 2, 4, 5 ബ്ലോക്കുകളിലെ കൃഷിയിടങ്ങളും പുനരധിവാസ മേഖലയിലെ പൊന്തക്കാടുകളിലുമാണ് ഇപ്പോൾ ആനകൾ ഉള്ളത്. ഇവ പുനരധിവാസ മേഖലയിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന സാഹചര്യം വളരെ വലുതായിരിക്കും.
തുരത്തിയ ആനകൾ തിരികെ കയറി ഒരു ദിവസം മാത്രം 145 തെങ്ങുകൾ കുത്തിവീഴ്ത്തിയ സാഹചര്യം വലിയ മുന്നറിയിപ്പാണന്നും അദ്ദേഹം പറഞ്ഞു. ആനകളെ പൂർണമായും തുരത്തുക മാത്രമാണു ഏക പരിഹാരം.
ഇതിനു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നു ആവശ്യമായ സഹായം നേടിയെടുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

