ചെറുപുഴ ∙ ചെറുപുഴ – ജോസ്ഗിരി മരാമത്ത് റോഡിൽ വയലായി ഭാഗത്തു രൂപപ്പെട്ട വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനട
യാത്രക്കാർക്കും ദുരിതമായി മാറി. അശാസ്ത്രീയമായ ഓവുചാൽ നിർമാണവും മണ്ണും ചെളിയും ഓവുചാലിൽ അടിഞ്ഞുകൂടിയതുമാണു റോഡിൽ മഴവെള്ളം കെട്ടിക്കിടക്കാൻ കാരണമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാരും വിവിധ സംഘടനകളും അധികൃതർക്കു പരാതി നൽകിയെങ്കിലും അനുകൂല നടപടികളില്ല.
ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡിൽ നിറയെ കുഴികളാണ്. എന്നാൽ മഴവെള്ളം കെട്ടി നിന്നാൽ റോഡിലെ കുഴികൾ കാണാനാവില്ല.
ഇതുമൂലം ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

