കണ്ണൂർ ∙ ബർണശേരിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. കണ്ണൂർ കക്കാട് സ്വദേശി കുന്നുംപുറത്ത് ഹൗസിൽ നിസാമുദ്ദീൻ (33) ആണ് തിങ്കളാഴ്ച ഉച്ചയോടെ ബർണശേരി സിഎസ്ഐ പള്ളിക്ക് സമീപത്തെ വീട്ടിൽ കുഴഞ്ഞു വീണത്.
ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ നിസാമുദ്ദീൻ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നിസാമുദ്ദീൻ തന്നെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു.
മൂന്നു പേർ എത്തി നിസാമുദ്ദീനെ എടുത്തുകൊണ്ടു പോകുകയായിരുന്നു. യുവാവിനെ തൂക്കിയെടുത്ത് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
യുവാവിനെ കൊണ്ടുപോയി റോഡരികിൽ കിടത്തിയത് സമീപവാസികൾ ചോദ്യം ചെയ്തതായും പറയുന്നു.
സിറ്റി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവാവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
അതേസമയം, ഈ പ്രദേശത്ത് ലഹരിമരുന്ന് സംഘം വിലസുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഇതിനെതിരെ പൊലീസ് നടപടി ശക്തമാക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

