വളപട്ടണം ∙ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. വളപട്ടണം ഗവ.എച്ച്എസ്എസിലാണു സംഭവം.
ക്ലാസ് നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ഒരുകൂട്ടം പ്ലസ്ടു വിദ്യാർഥികൾ നടത്തിയ അക്രമത്തിൽ ഒട്ടേറെ പ്ലസ് വൺ വിദ്യാർഥികൾക്കു പരുക്കേറ്റു. ഒരു വിദ്യാർഥിനിയുടെ വലതുകൈയിൽ പൊട്ടലുണ്ട്.
51 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു.
മർദനം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കു നേരെയും കയ്യേറ്റമുണ്ടായതായി പറയുന്നു. ഇരിപ്പിടം ദേഹത്തുവീണും ചവിട്ടേറ്റുമാണ് വിദ്യാർഥികൾക്കു പരുക്കേറ്റത്.
കഴിഞ്ഞവർഷവും ഇൻസ്റ്റഗ്രാം അക്കൗണ്ട് സംബന്ധിച്ച് പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനാണു തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

