തലശ്ശേരി ∙ തിരുവങ്ങാട് പഞ്ചവാദ്യ സംഘത്തിന്റെ 6–ാമത് വാർഷികവും വാദ്യ മഹോത്സവവും രാവിലെ 7 മുതൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രം സന്നിധിയിൽ നടന്നു. ദീപ പ്രോജ്വലനത്തിനും വിളംബര കേളിക്കും ശേഷമാണ് വാദ്യകലാ അക്കാദമിയിൽ പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ അരങ്ങേറ്റ മേളങ്ങൾ നടന്നത്.
തുടർന്ന് പഞ്ചാരിമേളം പഞ്ചവാദ്യം, പാണ്ടിമേളം തായമ്പക എന്നിവ അരങ്ങേറി.
കേരളത്തിലുടനീളം വിവിധ വേദികളിൽ നാദ വിസ്മയം തീർത്ത വാദ്യകലാ അക്കാദമിയിലെ കലാകാരന്മാരായ തിരുവങ്ങാട് അക്ഷിത്തും തിരുവങ്ങാട് കാർത്തികേയനും ചേർന്ന് അവതരിപ്പിച്ച ഇരട്ടത്തായമ്പക കാണികളെ ഏറെ ആകർഷിച്ചു. ചടങ്ങിൽ, തിരുവങ്ങാട് വാദ്യ ശ്രേഷ്ഠ പുരസ്കാരം പോരൂർ ഹരിദാസ് മാരാർക്കും തിരുവങ്ങാട് നാദ കീർത്തി പുരസ്കാരം കുമാരി മാർഗി രഹിത കൃഷ്ണദാസിനും സമർപ്പിച്ചു.
തൃശൂർ പൂരം പാറമേക്കാവ് വിഭാഗം മേള പ്രമാണിയായ കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ കേരളത്തിലെ പ്രശസ്തരായ വാദ്യ കലാകാരന്മാരും തിരുവങ്ങാട് വാദ്യകലാ അക്കാദമിയിലെ അമരക്കാരൻ ഉജ്വൽ ജയനും അക്കാദമിയിലെ കലാകാരന്മാരും ഉൾപ്പെടെ 51 വാദ്യകലാകാരൻമാർ ചേർന്ന് അവതരിപ്പിച്ച പാണ്ടിമേളം തലശ്ശേരിയെ പൂര നഗരിയാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]