ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിലും കൂട്ടുപുഴ സ്നഹഭവൻ പരിസരത്തും കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം. ഫാം ബ്ലോക്ക് 12ൽ ആനയ്ക്കു മുന്നിൽപെട്ട
യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫാം മൂന്നുകുളം മേഖലയിൽ കായ്ഫലമുള്ള 6 തെങ്ങുകൾ കാട്ടാനക്കൂട്ടം കുത്തിമറിച്ചിട്ടു. പുനരധിവാസ മേഖലയിൽ നിന്നുള്ള നന്ദു കാട്ടാനയുടെ മുന്നിൽ നിന്ന് ഓടിരക്ഷപ്പെടുകായിരുന്നു.
ബ്ലോക്ക് 10ൽ അംബിക മുരളിയുടെ വീടിനു മുന്നിലെ വാഴ, കമുക് എന്നിവ കാട്ടാന നശിപ്പിച്ചു.പുനരധിവാസ മേഖലയിൽ ഇന്നലെ പുലർച്ചെ 3നാണ് ആനയുടെ ആക്രമണം ഉണ്ടായത്.
ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള ആനകളെ തുരത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പൂർണമായും വിജയിക്കുന്നില്ല. വലിയ മോഴയാന, ചെറിയ മോഴയാന, കല്ലേരി കൊമ്പൻ, കോരിക്കൊമ്പൻ, മൊട്ടുകൊമ്പൻ എന്നിവയാണ് കൂടുതൽ ആക്രമണകാരികളായി ഫാമിൽ ഉള്ളത്.കേരള – കർണാടക അതിർത്തിയോടു ചേർന്നുള്ള കൂട്ടുപുഴ സ്നേഹഭവൻ പരിസരത്ത് കർണാടക വനത്തിൽ നിന്നുള്ള ആനയെത്തി വാഴ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു. ഇവിടെ നൂറോളം അന്തേവാസികൾ താമസിക്കുന്നതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]