
സിനിമാറ്റിക് ഡാൻസ് മത്സരം:
ഏഴോം∙ കണ്ണോം കേരള കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 5ന് രാത്രി 8ന് സിനിമാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു. കാഷ് പ്രൈസ് ആണ് സമ്മാനം.
8606356461.
ചിത്രരചനാമത്സരം
പഴയങ്ങാടി∙ ദേശമംഗലം രാമവർമ സ്മൃതി ബാല ചിത്ര രചനാമത്സരം (വാട്ടർകളർ) നാളെ ഉച്ചയ്ക്ക് പഴയങ്ങാടി ശാസ്ത്രയിൽ നടക്കും.താൽപര്യമുളള പ്രൈമറി സ്കൂൾ വിദ്യാർഥികൾ ഇന്ന് വൈകിട്ട് 5 ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 6282432808.
ബേക്കറി മേഖലയിൽ ബോണസ്
∙ ജില്ലയിലെ ബേക്കറി മേഖലകളിലെ ജീവനക്കാരുടെ ബോണസ് മാസശമ്പളം 7000 രൂപ പരിധി നിശ്ചയിച്ച് 20 ശതമാനവും എക്സ്ഗ്രേഷ്യയായി 2700 രൂപയും നൽകാൻ ജില്ലാ ലേബർ ഓഫിസർ എ.കെ.ജയശ്രീയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായി.
പാർത്ത് രമേശ്, അൻവർ സാദത്ത്, യു.പി.ഷബിൻകുമാർ കെ.വി.രാഘവൻ, എൽ.വി.മുഹമ്മദ്, പി.കൃഷ്ണൻ, എം.ഗംഗാധരൻ എന്നിവർ പങ്കെടുത്തു.
സൗജന്യ പാൽ പരിശോധന
സൗജന്യ പാൽ പരിശോധനാ ക്യാംപ് 29ന് 10 മുതൽ സെപ്റ്റംബർ 3ന് 12 വരെ ക്ഷീരവികസന വകുപ്പ് കണ്ണൂർ അസി.ഡയറക്ടറുടെ ഓഫിസിൽ നടക്കും. 04972707859
ഡോക്ടർ, നഴ്സ് ഒഴിവ്
ദേശീയ ആരോഗ്യദൗത്യം പദ്ധതിക്കുകീഴിൽ സ്പെഷലിസ്റ്റ് ഡോക്ടർ, എംഎൽഎസ്പി തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം. www.arogyakeralam.gov.in. 04972709920
കുടിവെള്ള പരിശോധനയില്ല
കണ്ണൂർ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷന് കീഴിലുള്ള പയ്യന്നൂർ, തളിപ്പറമ്പ് (കുഴിച്ചാൽ), പള്ളിക്കുന്ന്, കണ്ണൂർ, മട്ടന്നൂർ, ഇരിക്കൂർ (പെരുവളത്തുപറമ്പ്), ജലപരിശോധനാ ലാബുകളിൽ സെപ്റ്റംബർ 2നും 3നും പരിശോധന ഉണ്ടാകില്ലെന്ന് കണ്ണൂർ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
0497 2704380
പൈതൃകോത്സവം: സംഘാടകസമിതി രൂപീകരണം നാളെ
ഒക്ടോബറിൽ നടക്കുന്ന കണ്ണൂർ പൈതൃകോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം നാളെ വൈകിട്ട് 4.30ന് കണ്ണൂർ ശിക്ഷക് സദനിൽ ചേരും.
കടൽസുരക്ഷാ കിറ്റ്
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടൽ സുരക്ഷാ കിറ്റ് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 10ന് അകം അപേക്ഷിക്കണം.
ഫോൺ: 0497 2731081
അപ്രന്റിസ്ഷിപ് മേള
∙ തോട്ടട ഗവ.
വനിത ഐടിഐയിൽ സെപ്റ്റംബർ 12ന് നടക്കുന്ന പ്രധാനമന്ത്രി നാഷനൽ അപ്രന്റിസ്ഷിപ് മേളയിൽ ട്രേഡ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. 9446266848.
ഐടിഐ പ്രവേശനം
പന്ന്യന്നൂർ ഗവ.
ഐടിഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് 30 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 8075547598 പേരാവൂർ ഗവ.
ഐടിഐയിൽ ഡിപ്ലോമ കോഴ്സുകളായ ഓയിൽ ഗ്യാസ് ടെക്നോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 8547195705
ഫാഷൻ ഡിസൈനിങ് സ്പോട് അഡ്മിഷൻ
അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ കണ്ണൂർ സെന്ററിൽ മൂന്ന് വർഷ ഫാഷൻ ഡിസൈനിങ് ഡിഗ്രി, ഒരു വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ സെപ്റ്റംബർ ഒന്നിനും രണ്ടിനും നടക്കും.
8301030362, 9995004269
ഐടിഐ ഇൻസ്ട്രക്ടർ
തോട്ടട കണ്ണൂർ ഗവ.ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം സെപ്റ്റംബർ 9ന് 11ന് ഹാജരാകണം. 04972835183
റസിഡൻഷ്യൽ ട്യൂട്ടർ നിയമനം
തളിപ്പറമ്പ് ∙ പട്ടുവം കയ്യംതടത്ത് പ്രവർത്തിക്കുന്ന കണ്ണൂർ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
പുരുഷൻമാർക്ക് മാത്രമാണ് നിയമനം. അഭിമുഖം നാളെ 11ന് സ്കൂളിൽ.
04602 996794.
ഓഫിസ് അറ്റൻഡന്റ് ഒഴിവ്
പയ്യാവൂർ ∙ ഗവ.യുപി സ്കൂളിൽ നിലവിലുള്ള ഓഫിസ് അറ്റൻഡന്റ് ഒഴിവിലേക്കു നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]