
ദേശീയപാത: കുപ്പത്ത് മണ്ണിടിഞ്ഞ സ്ഥലത്തെ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ് ∙ കുപ്പം കപ്പണത്തട്ടിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞ സ്ഥലത്തെ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. നാല് ദിവസമായി ഇതുവഴിയുള്ള ഗതാഗതം നിലച്ചിട്ട്. മണ്ണിടിച്ചിൽ തടയാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മണ്ണ് തട്ടുകളായി തിരിക്കുകയും സോയിൽ നെയിലിങ് നടത്തുകയുമാണ് നിലവിൽ ചെയ്യുന്നത്. എന്നാൽ പ്രവൃത്തികൾ നടക്കുന്നതിനിടയിലും മണ്ണിടിയുന്നുണ്ട്. അതിനാൽ വാഹനം കടത്തിവിടാനാകുന്നില്ല.
അതേസമയം, ദേശീയപാത നിർമാണത്തിലെ അപാകത പരിഹരിക്കണമെന്നും നാശം സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുപ്പത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ പി.മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു.
ദേശീയപാത പ്രവൃത്തി തുടങ്ങിയ സമയത്ത് ഉന്നയിച്ച ആശങ്ക ശരിവയ്ക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. വളരെ ലാഘവത്തോടെയാണ് ഇത്രയും സങ്കീർണമായ നിർമാണത്തെ സമീപിച്ചത്. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആവശ്യമായ മുൻകരുതൽ എടുത്തില്ല. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠനം നടന്നില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.