കണ്ണൂർ∙ കാലാവധി കഴിയുന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന ബിനോയ് കുര്യൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ടി.
ഷബ്ന വൈസ് പ്രസിഡന്റാവും. ഇന്നുനടക്കുന്ന തിരഞ്ഞെടുപ്പിൽ ഇരുവരെയും സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ. കെ.
രാഗേഷ് അറിയിച്ചു. ഇരുവരും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളാണ്.
ബിനോയ് കുര്യൻ (48)
∙പെരളശ്ശേരി ഡിവിഷനിൽ നിന്നാണ് ഇക്കുറി ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
2005ൽ ഇരിട്ടി ഡിവിഷനിൽ നിന്നു ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന തില്ലങ്കേരി ഡിവിഷനിൽ നിന്ന് 7178 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. പരിക്കളം ശാരദാ വിലാസം എയുപി സ്കൂൾ മാനേജരായിരുന്നു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജ്, തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിദ്യാർഥി, യുവജന സമരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെത്തവണ പൊലീസ് മർദനങ്ങൾക്ക് വിധേയനായി.
ജയിൽവാസവും അനുഭവിച്ചു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗവുമായ കെ.
ജെ. ബിൻസിയാണു ഭാര്യ.
മക്കൾ: ഡോൺ, ഡിയോൺ (മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ).
ടി. ഷബ്ന (47)
∙പാട്യം ഡിവിഷനിൽ നിന്നു ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട
ഷബ്ന മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റാണ്. സിപിഎം പിണറായി ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റുമാണ്.
2005ൽ കോട്ടയം പഞ്ചായത്ത് അംഗവും 2010ൽ കൂത്തുപറമ്പ് ബ്ലോക്ക് വികസന സ്ഥിര സമിതി അധ്യക്ഷയും 2015ൽ കോട്ടയം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ബോൾ ബാഡ്മിന്റൻ താരമാണ്.
ഹിസ്റ്ററി, ബികോം (കൊമേഴ്സ്) ഇരട്ട ബിരുദധാരിയാണ്.
2006ൽ പാർട്ടി അംഗമായി. 1991ൽ ബാലസംഘം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി സംഘടനാ പ്രവർത്തനം ആരംഭിച്ചു.
ഡിവൈഎഫ്ഐ പിണറായി ബ്ലോക്ക് കമ്മിറ്റി മുൻ അംഗമാണ്. ഹമീദിയ മഹലിൽ എ.പി.
ഇബ്രാഹിമിന്റെയും ടി. റുഖിയയുടെയും മകളാണ്.
25 ഡിവിഷനുകളാണു ജില്ലാ പഞ്ചായത്തിലുള്ളത്. ഇതിൽ 18 ഡിവിഷനുകളിലും ഇടതു മുന്നണിയാണു വിജയിച്ചത്.
7 എണ്ണത്തിൽ യുഡിഎഫ് വിജയിച്ചു. 2020ൽ 17 സീറ്റുകളായിരുന്നു ഇടതുമുന്നണിക്കു ലഭിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

