കണ്ണൂർ∙ ഏകപക്ഷീയമായി തൊഴിൽ കോഡുകൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഐസി എംപ്ലോയീസ് യൂണിയൻ, സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ എൽഐസി ഓഫിസുകൾക്കു മുൻപിൽ പ്രകടനവും യോഗങ്ങളും നടന്നു.കണ്ണൂരിൽ എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ സി.സി.വിനോദ് അധ്യക്ഷത വഹിച്ചു.
എ.എം.മനോഹരൻ, പ്രദീപൻ കണ്ണോത്ത്, ദിബ്ന ദിനേശ്, കെ.റിജേഷ്, എം.എച്ച്.രാജേഷ്, പി.എച്ച്.ശ്രുതി എന്നിവർ പ്രസംഗിച്ചു.
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ
∙ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി കണ്ണൂർവാട്ടർ സപ്ലൈ ഡിവിഷൻ ഓഫിസിനു മുൻപിൽ ലേബർ കോഡുകളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാർ ജോലിക്ക് ഹാജരായത്.
യൂണിയൻ ജില്ലാ ട്രഷറർ രാജീവൻ കുറ്റിയേരി അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എം.വി.സഹദേവൻ, ജില്ലാ ജോ.
സെക്രട്ടറി കെ.ഐ.മനോജ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ഷജിനേഷ് എന്നിവർ പ്രസംഗിച്ചു.
ട്രേഡ് യൂണിയൻ സംയുക്ത സമിതി
∙ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു.
താവം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ കെ.മനോഹരൻ, സി.പി.മുരളി, എം.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെയുഡബ്ല്യുജെയും കെഎൻഇഎഫും
∙കേന്ദ്ര സർക്കാരിന്റെ ലേബർ കോഡിനെതിരെ കെയുഡബ്ല്യുജെ(കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ്), കെഎൻഇഎഫ്(കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ) കോഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് സി.സുനിൽ കുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.നാരായണൻ, പ്രശാന്ത് പുത്തലത്ത്, കെഎൻഇഎഫ് ഭാരവാഹികളായ എ.കൃഷ്ണൻ, സജീവൻ എന്നിവർ നേതൃത്വം നൽകി. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ട്രേഡ് യൂണിയനുകൾ നടത്തിയ പ്രതിഷേധത്തിലും പങ്കുചേർന്നു.
യുഡിടിഎഫ്
∙ അംബാനിമാർക്കും അദാനിമാർക്കും വേണ്ടി പ്രവർത്തിക്കുന്ന സിസ്റ്റമാക്കി രാജ്യത്തെ പരിവർത്തിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം.എ.കരീം.
പുതിയ ലേബർ കോഡുകൾക്കെതിരെ യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായ യുഡിടിഎഫ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിടിഎഫ് ജില്ല കൺവീനറും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി എ.ടി.നിഷാത്ത്, എസ്ടിയു ജില്ലാ പ്രസിഡന്റ് ആലിക്കുഞ്ഞി പന്നിയൂർ, എച്ച്എംഎസ് ജില്ലാ സെക്രട്ടറി വി.എൻ.അഷ്റഫ്, ടിയുസിസി സംസ്ഥാന സെക്രട്ടറി എ.കെ.അസ്സൂട്ടി, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി പി.പി.നാസർ എന്നിവർ പ്രസംഗിച്ചു.
എഫ്എസ്ഇടിഒ
∙ രാജ്യത്തെ തൊഴിലാളികളെയാകെ തൊഴിൽ അടിമകളാക്കുന്ന നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു. കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന കമ്മറ്റി അംഗം എ.എം.സുഷമ ഉൽഘാടനം ചെയ്തു.
കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി.സന്തോഷ് കുമാർ, കെ.സി.സുധീർ, കെ.ഷാജി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

