ഇരിട്ടി ∙ ചെറിയ ഇടവേളയ്ക്കുശേഷം ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് 10 ഇഞ്ചിമുക്കിൽ സുശീല ബാലന്റെ വീടിനു മുന്നിലെ ഷെഡാണ് കഴിഞ്ഞ ദിവസം ആന തകർത്തത്.
രണ്ടാം തവണയാണ് ഇവിടെ കാട്ടാന ഷെഡ് തകർക്കുന്നത്. ആന ഷെഡ് തകർക്കുമ്പോൾ വീടിനുള്ളിൽ സുശീലയും മകൻ സുരേഷും മകന്റെ ഭാര്യ അശ്വതിയും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഊരുമൂപ്പൻ സോമനെയും പേരക്കുട്ടിയെയും ആന ഓടിച്ചിരുന്നു. വനം വകുപ്പ് അധികൃതരെത്തിയാണ് ഇവരെ വീട്ടിലാക്കിയത്. അതിർത്തിയിൽ ഫെൻസിങ് തീർത്തതോടെ പുനരധിവാസ കേന്ദ്രത്തിലെ ആനകൾ കാട്ടിലേക്കു കയറാതെ ജനവാസ മേഖലയിൽ ചുറ്റിത്തിരിയുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]