മട്ടന്നൂർ ∙ കിളിയങ്ങാട് മേഖലയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഇന്നു രാവിലെ മയക്കുവെടി വച്ച് പിടിക്കും. ഇന്നലെ വൈകിട്ട് മയക്കുവെടി വയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും രാത്രിയായതോടെ മാറ്റിവയ്ക്കുകയായിരുന്നു.
വ്യാഴം രാത്രി മുതലാണ് കിളിയങ്ങാട് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. കിളിയങ്ങാട്–മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പിൽ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസംതന്നെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.
സമീപത്തു വനപ്രദേശങ്ങളില്ലാത്തതിനാൽ പോത്തിനെ തുരത്താൻ കഴിയില്ല. ഇതേ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് ഇതിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളും വാഹനവും ഒരുക്കിയെങ്കിലും നേരം വൈകിയതോടെ വെടിവയ്ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കിളിയങ്ങാട് നിരമ്മലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടുപോത്ത് രാവിലെ ഉണ്ടായിരുന്നത്. ഇതിനെ പിടികൂടിയ ശേഷം ആറളം വന്യജീവി സങ്കേതത്തിൽ വിടും. ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.
നിതിൻരാജ്, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്ത്, സെക്ഷൻ ഓഫിസർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ ആർആർടി സംഘം സ്ഥലത്തുണ്ടായിരുന്നു. എസ്ഐ സി.പി.ലിനേഷിന്റെ നേതൃത്വത്തിൽ മട്ടന്നൂർ പൊലീസും എത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]