ചെറുപുഴ ∙ മലയോര മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു. ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഏതാനും ദിവസങ്ങളിലായി കാട്ടുപന്നികൾ നശിപ്പിച്ചത് ലക്ഷക്കണക്കിനു രൂപയുടെ കൃഷികളാണ്.
മുതുവം, താബോർ, കോറാളി, മുളപ്ര തുടങ്ങിയ പ്രദേശങ്ങളിലെ കൃഷികളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളാണു കാട്ടുപന്നികൾ നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയിൽ മുതുവത്തെ മുണ്ടക്കാട്ട് തെക്കേതിൽ സന്തോഷിന്റെ കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചു.
മുളപ്രയിലെ കെ.ജനാർദനൻ, എം.വി.തമ്പാൻ, ബേബി, തെക്കേടത്ത് മോഹനൻ എന്നിവരുടെ കപ്പ, ചേന, ചേമ്പ്, കാച്ചിൽ എന്നീ കൃഷികളും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. കാട്ടുപന്നി ശല്യംമൂലം മലയോര മേഖലയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
കൃഷികൾ നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ വെടിവച്ചു കൊല്ലുമെന്നു അധികൃതർ പറയുമ്പോഴും വീട്ടുമുറ്റത്തു നട്ടുവളർത്തിയ കിഴങ്ങുകൃഷികൾ പോലും കാട്ടുപന്നികൾ കുത്തിനശിപ്പിക്കുകയാണു ചെയ്യുന്നത്. കാട്ടുമൃഗങ്ങളെ പേടിച്ച് രാത്രികാലങ്ങളിൽ വീടിനു പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണു ഇപ്പോൾ നാട്ടുകാർ.
അധ്വാനിച്ചു ഉണ്ടാക്കിയ കൃഷികൾ കാട്ടുപന്നിക്കൂട്ടം കുത്തി നശിപ്പിക്കുന്നത് നോക്കി നിൽക്കാൻ മാത്രമേ കർഷകനു സാധിക്കുന്നുള്ളൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]