
കാക്കയങ്ങാട് ∙ മുൻപ് പീഡിപ്പിച്ച സംഭവം പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പയ്യാവൂർ വാതിൽമടത്തെ പി.പ്രശാന്ത്, ഉളിക്കൽ അറബിയിലെ ടി.എസ്.നിധിൻ കുമാർ എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി എൻ.പി.ആസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
2018ൽ പ്രതികൾക്കൊപ്പം ജയിലിലുണ്ടായിരുന്ന ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് വാഗ്ദാനം ചെയ്താണു യുവതിയെ പീഡിപ്പിച്ചത്.
പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ച യുവതി വേറൊരിടത്തു താമസിച്ചു വരികയായിരുന്നു. ഇതിനിടെ യുവതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ പ്രതികൾ പഴയ പീഡനവിവരം പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
ഇൻസ്പെക്ടർ എ.വി.ദിനേശൻ, ഡിവൈഎസ്പി സ്ക്വാഡിലെ എസ്ഐമാരായ രമേശൻ, ശിവദാസൻ, എഎസ്ഐ ജി.സജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയദേവൻ, രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]