ഇരിട്ടി ∙ ആറളം ഫാമിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മോഴയാനകളെയും മൊട്ടുക്കൊമ്പനെയും കുങ്കിയാനകളാക്കി മാറ്റുന്നതിനുള്ള സാധ്യതകളെക്കുറിച്ചു പഠിക്കാൻ നിർദേശം നൽകിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ കണ്ണൂർ, ആറളം വനം–വന്യജീവി ഡിവിഷനുകളിൽ മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന മേഖലകളെ മനുഷ്യ-വന്യജീവി സൗഹൃദ മേഖലകളാക്കുകയെന്ന ലക്ഷ്യത്തോടെയാണു സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.നിലവിൽ ഫാം പ്രദേശത്ത് 76.5 കിലോമീറ്റർ ദൂരത്തിൽ വിവിധ തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ഇനി കുറച്ചു ഭാഗങ്ങളിൽകൂടി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാനുണ്ട്.
അതും പൂർത്തിയായാൽ പ്രദേശം പൂർണമായും സുരക്ഷിതമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജേഷ്, സാജു സേവ്യർ, സി.ടി.അനീഷ്, റോയ് നമ്പുടാകം, ആന്റണി സെബാസ്റ്റ്യൻ, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ആറളം പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ഇ.സി.രാജു, അംഗം മിനി ദിനേശൻ,കണ്ണൂർ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ.അഞ്ജൻ കുമാർ,
അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.പി.രവീന്ദ്രനാഥൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, കണ്ണൂർ ഡിഎഫ്ഒ ഇൻ ചാർജ് ജോസ് മാത്യു, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, റേഞ്ചർമാരായ സുധീർ നെരോത്ത്, സനൂപ് കൃഷ്ണൻ, ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), അജയൻ പായം, കെ.കെ.ജനാർദനൻ, സി.
രജീഷ്, ബാബുരാജ് ഉളിക്കൽ എന്നിവർ പ്രസംഗിച്ചു.
മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികൾ:
∙ മിഷൻ ഫെൻസിങ്ങിന്റെ ഭാഗമായി കൊട്ടിയൂർ റേഞ്ചിലെ മണത്തണ, കീഴ്പ്പള്ളി സെക്ഷനുകളിൽ നബാർഡ് ട്രാഞ്ചെ 28 – ൽ ഉൾപ്പെടുത്തി നിർമിച്ച 6.3 കിലോമീറ്റർ തൂക്കുവേലി
∙ വനം ജീവനക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണവം, തളിപ്പറമ്പ് റേഞ്ചുകളിൽ നിർമിച്ച ബാരക്കുകൾ
∙ ജില്ലയിൽ ആറളം, കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, മുഴക്കുന്ന്, കണിച്ചാർ, പയ്യാവൂർ പഞ്ചായത്തുകളിൽ ആദ്യഘട്ടമായി രൂപീകരിച്ച സന്നദ്ധ പ്രാഥമിക പ്രതികരണ (പിആർടി) സേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ സമാപനം
∙ ആറളം പുനരധിവാസ മേഖലയിലേക്കുള്ള ആറളം വന്യജീവി ഡിവിഷന്റെ സഞ്ചരിക്കുന്ന വായനശാലയുടെ ഫ്ലാഗ് ഓഫ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]