
കരിവെള്ളൂർ ∙ അപകടസാധ്യതയുള്ള 60 മരങ്ങൾ മുറിച്ചു മാറ്റാൻ കെഎസ്ഇബി നിർദേശം നൽകിയതിൽ മുറിച്ചത് 24 മരങ്ങൾ മാത്രം. ദുരന്ത നിവാരണ നിയന്ത്രണ അറിയിപ്പിന്റെ ഭാഗമായാണു കഴിഞ്ഞ നാലു മാസത്തിനുള്ളിൽ സ്വകാര്യവ്യക്തികൾക്കു മരങ്ങൾ മുറിച്ചു മാറ്റാൻ നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസം രാത്രിയിലും പകലുമുണ്ടായ ശക്തമായ കാറ്റിൽ 30 ഇടങ്ങളിൽ മരം പൊട്ടി വൈദ്യുത ലൈനിനു മുകളിൽ വീണു. ഇതിൽ മുറിച്ചു മാറ്റാൻ നിർദേശം നൽകിയ മരങ്ങളുമുണ്ട്. കാഞ്ഞിരമുക്ക്, ചീറ്റ, നിടുവപ്പുറം എന്നിവിടങ്ങളിൽ 8 വൈദ്യുത തൂണുകൾ പൊട്ടിവീണു.
പുത്തൂർ ഭാഗങ്ങളിലായിരുന്നു കാറ്റ് ശക്തമായി വീശിയത്. ഇന്നലെ രാവിലെ മുതൽ വൈദ്യുത വിതരണം തടസ്സപ്പെട്ടു.
ഏറെനേരം കഴിഞ്ഞാണു വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. കാഞ്ഞിരമുക്കിൽ മരംവീണു ഗതാഗതം തടസ്സപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]