
ചിറ്റാരിപ്പറമ്പ് ∙ കനത്ത കാറ്റിലും മഴയിലും വിവിധ പ്രദേശങ്ങളിലായി വ്യാപക നാശനഷ്ടം. മരം പൊട്ടിയും കടപുഴകിയും വീണ് 5 വീടുകൾ തകർന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മരങ്ങൾ വീണ് വൈദ്യുത ബന്ധം താറുമാറായി.
വൈകുന്നേരത്തോടെയാണ് ചിലയിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. മരങ്ങൾ വീണ് തകർന്ന വീടുകൾ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. ശക്തമായ കാറ്റിലും മഴയിലും ചിറ്റാരിപ്പറമ്പ് ടൗണിനു സമീപം ചാലക്കണ്ടി അശോകന്റെ വീടിനു മുകളിൽ മരം കടപുഴകി വീണു.
അർധ രാത്രിയോടയാണ് മരം വീണത്. അശോകനും അമ്മ ദേവിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇരുനില വീടിന്റെ മുൻഭാഗത്തെ ഓടുകൾ പകുതിയോളം തകർന്നു.
ചുണ്ടയിൽ വാഴയിൽ നരോത്ത് ശശിയുടെ വീടിന്റെ മുകളിൽ തെങ്ങ് വീണു. വീട്ടിൽ ശശിയും സഹോദരിയും സഹോദരിയുടെ ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു.
ആർക്കും പരുക്കില്ല. വീടിന്റെ അടുക്കള വശത്തെ ഓട് പൂർണമായും തകർന്നു.
കോട്ടയിൽ സി.ശോഭനയുടെ വീടിന്റെ മുകളിലേക്ക് മരം കടപുഴകി വീണു. വീടിന്റെ ഓട് തകർന്നിട്ടുണ്ട്.
മണ്ണന്തറ എം.രാജന്റെ വീടിന്റെ മുകളിൽ മരം വീണു. ഇരുനില വീടിന്റെ ഒരു വശം തകർന്നു.
പൂവത്തിൻകീഴിൽ വട്ടപ്പറമ്പത്ത് തങ്കമണി അമ്മയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. കനത്ത മഴയായതിനാൽ തങ്കമണി മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
ഇരുനില വീടിന്റെ ഒരു ഭാഗത്തെ ഓടും കാർ പോർച്ചും തകർന്നു.
ഇരുമ്പ് ഷീറ്റ് വീണ് പാചക വിദഗ്ധന് പരുക്ക്
പിണറായി∙ കാറ്റിൽ പറന്ന ഇരുമ്പ് ഷീറ്റ് വീണ് പാചകവിദഗ്ധൻ കതിരൂർ സി എച്ച് നഗറിൽ യാദുൽ ഹനാൻ വീട്ടിലെ സാലി (67)ക്കു മുട്ടിന് പരുക്കേറ്റു. കൺവൻഷൻ സെന്ററിൽ ഇന്നലെ കല്യാണത്തിന് ഭക്ഷണം പാചകം ചെയ്യാൻ എത്തിയതാണ് സാലിയും കൂട്ടരും. കൺവൻഷൻ സെന്ററിന് സമീപത്തുള്ള പഞ്ചായത്ത് സ്ഥലത്താണ് ഭക്ഷണം പാചകം ചെയ്യാൻ പന്തൽ ഒരുക്കിയത്.
ഭക്ഷണം പാചകം ചെയ്യവെ കനത്ത കാറ്റിൽ ഇരുമ്പ് ഷീറ്റ് കാറ്റിൽ പറന്ന് പാചകപ്പുരയിലേക്ക് വീഴുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]