ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കണ്ണൂർ – മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. സെപ്റ്റംബർ 4 മുതൽ ആഴ്ചയിലൊന്നും ഒക്ടോബർ 28 മുതൽ ആഴ്ചയിൽ 3 ദിവസവുമാണു സർവീസ്.
പഴശ്ശി ഡാമിന്റെ ഷട്ടർ തുറക്കും
കണ്ണൂർ ∙ കനത്ത മഴയെ തുടർന്ന് പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുമെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
ഇന്ന് കട
മുടക്കം
അഞ്ചരക്കണ്ടി ∙ വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചരക്കണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടക്കുന്നതിനാൽ ഇന്ന് ഒരു മണി വരെ കട മുടക്കമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
10 മണിക്കു കുന്നിരിക്ക ബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം. ആശ്രയ പദ്ധതി സഹായ വിതരണം, അനുമോദന സദസ്സ്, സാന്ത്വനം സഹായ വിതരണം എന്നിവയും ചടങ്ങിൽ നടക്കും.
അധ്യാപക ഒഴിവ്
ചെറുപുഴ ∙ പ്രാപ്പൊയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പാർട്ട് ടൈം ഉറുദു ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 28നു രാവിലെ 11ന്. ചെറുപുഴ ∙ ചുണ്ട
പകൽവീട്ടിൽ മാസശമ്പളത്തിൽ ആയയെ നിയമിക്കുന്നു. 4, 5 വാർഡുകളിൽ താമസിക്കുന്നവർ 5നു വൈകിട്ട് 4 വരെ അപേക്ഷിക്കാം.
ഫോൺ: 9400413061, 9495772756. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]