
കണ്ണൂർ ജില്ലയിൽ ഇന്ന് (27-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതിമുടക്കം
മയ്യിൽ∙ ഒറവയൽ ട്രാൻസ്ഫോമർ പരിധി, ഒറവയൽ റോഡ് 9.00–5.00, കൊട്ടപൊയിൽ, ജാതിക്കാട്, നാച്വുറൽ ക്രഷ്, വള്ളിയോട്ട്, ഇല്ലംമുക്ക, ബമ്മണാഞ്ചേരി എന്നീ ട്രാൻസ്ഫോമർ പരിധി 8.00–4.00.
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താറ്റ്യോട് അമ്പലം, തെരൂർ വില്ലേജ് ഓഫിസ്, പാടിച്ചാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.ഹരിപ്രസാദ്.
∙ജനറൽ സർജറി – ഡോ.നിനിത്ത്.
∙ഓർത്തോപീഡിക്സ് –ഡോ.വി. വിജുമോൻ
∙ഗൈനക്കോളജി –ഡോ.വിജയലക്ഷ്മി
∙നേത്ര വിഭാഗം –ഡോ.സുചിത്ര
∙ഇഎൻടി –ഡോ.സാവിത്രി
∙പൾമണോളജി –ഡോ.ജയശ്രീ
∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽ സലീം
∙ഡന്റൽ – ഡോ.രജിത
∙സ്കിൻ –ഡോ.അബൂബക്കർ
∙പിഎംആർ– ഡോ.ഷീല
∙ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ
കാർഡിയോളജി, സർജറി.
സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ് 29ന്
കൂത്തുപറമ്പ് ∙ നരവൂർ റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ വെറ്ററിനറി ക്ലിനിക്കും ഹാച്ചിക്കോയും ചേർന്ന് സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് സംഘടിപ്പിക്കുന്നു. 29ന് രാവിലെ 10 മുതൽ വൈകിട്ട് 4വരെ നരവൂർ റോഡ് പഴശ്ശി ക്വാർട്ടേഴ്സ് പരിസരത്താണ് വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും സൗജന്യമായി പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നടത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകും. ഡോ. പ്രദോഷ് കുമാർ, ഡോ.എൻ.പി.രമേശൻ എന്നിവർ പേവിഷബാധ സത്യവും മിഥ്യയും എന്ന വിഷയത്തിൽ ക്ലാസ് നൽകും. പേ വിഷബാധ 97% നായ്ക്കളിലൂടെയും 2% പൂച്ചകളിലൂടെയും ഒരു ശതമാനം കീരി, കുറുക്കൻ തുടങ്ങിയവയിലൂടെയുമാണ് പടരുന്നതെന്ന് ഡോക്ടർ പ്രദോഷ് കുമാർ, ഡോ.എൻ.പി.രമേശൻ, സിപിജി സി.ബബിത എന്നിവർ അറിയിച്ചു. 8714334554, 6238345554.
തെങ്ങിൻ തൈ വിതരണം
കാവിൻമൂല∙ അഞ്ചരക്കണ്ടി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നാളികേര വികസന കൗൺസിലിന്റെ തെങ്ങിൻ തൈ വിതരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഇനം (ഡബ്ല്യുസിടി) തെങ്ങിൻ തൈ 50 രൂപ നിരക്കിൽ വിതരണം തുടങ്ങി. ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം 2025-26 വർഷത്തെ നികുതി രസീതുമായി കൃഷിഭവനിൽ എത്തണം.
അഭിമുഖം 30ന്
കണ്ണൂർ∙ ചേലോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 30ന് 2ന് സ്കൂളിൽ. ഫോൺ: 8547407132, 04972722776.
അധ്യാപക ഒഴിവ്
മാട്ടൂൽ ∙ തെക്കുമ്പാട് ജിഎം യുപി സ്കൂളിൽ യുപിഎസ്എ ഒഴിവ്. കൂടിക്കാഴ്ച 30ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും.
ബിസിനസ് പ്രമോട്ടർ നിയമനം
∙ അസാപ് കേരളയിൽ ബിസിനസ് പ്രമോട്ടർ തസ്തികയിൽ പ്ലസ് ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 28ന് അഭിമുഖം. ഫോൺ: 94959 99712
സംസ്കൃതം അധ്യാപക ഒഴിവ്
തലശ്ശേരി ∙ ഗവ.ബ്രണ്ണൻ കോളജിൽ സംസ്കൃതം ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 30ന് 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2346027.
ചെണ്ടുമല്ലി തൈകൾ
വെളിമാനം ∙ ആറളം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഓണക്കാലത്ത് വിളവെടുക്കുന്നതിനായി ചെണ്ടുമല്ലി (ബന്ദി തൈകൾ) തൈകൾ വിതരണം ചെയ്യും. തൈ ഒന്നിന് 1.50 രൂപ അടയ്ക്കണം. ആവശ്യക്കാർ 2 ദിവസത്തിനകം കൃഷിഭവനിൽ നിന്നു കൈപ്പറ്റണം.
പട്ടാരത്ത് ധ്യാനം
ഇരിട്ടി ∙ പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യ ധ്യാനം 28 മുതൽ ജൂലൈ 2 വരെ നടക്കും. കപ്പൂച്ചിൻ സന്യാസ വൈദികർ നേതൃത്വം നൽകും. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, സ്പിരിച്വൽ ഷെയറിങ്, കുമ്പസാരം, കുർബാന, ജപമാല പ്രദക്ഷിണം, ദിവ്യകാരുണ്യ കൗൺസലിങ്, ആന്തരിക സൗഖ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, തൈലാഭിഷേക പ്രാർഥന എന്നീ ശുശ്രൂഷകളും തിരുക്കർമങ്ങളും ഉണ്ടായിരിക്കും. 9745017131, 9847930290.