
കണ്ണൂർ ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രതിഷ്ഠാദിന ആഘോഷം 29ന്
ആദികടലായി∙ ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷം 29ന് നടക്കും. പുലർച്ചെ 5ന് നിർമാല്യ ദർശനം, 6ന് ഉഷപൂജ, വൈകിട്ട് 6ന് നാദസ്വര മേളത്തോടെ രഥം എഴുന്നള്ളത്ത്, രാത്രി 7ന് ബാലഗോപാലാർച്ചന, 7.30ന് മെഗാ കോലാട്ടം ഡാൻസ്, രാത്രി 8ന് അത്താഴപൂജ, അപ്പ നിവേദ്യം.
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന്
കണ്ണൂർ∙ ഏച്ചൂർ സ്പോർട്ടിങ് ജില്ലാതല ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് നെഹ്റു പാർക്കിന് സമീപം കേളോത്ത് സുരേശൻ സ്മാരക ഗ്രൗണ്ടിൽ തുടങ്ങും. രാത്രി 8ന് കണ്ണൂർ കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷ വി.കെ.ശ്രീലത ഉദ്ഘാടനം ചെയ്യും. 16 ടീമുകൾ പങ്കെടുക്കും.
റജിസ്ട്രേഷൻ ക്യാംപ് നാളെ
∙കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ പയ്യന്നൂർ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റന്റ് ബ്യൂറോയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കുന്ന വൺ ടൈം റജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് എത്തണം. 6282942066
ശിൽപകലാ പ്രദർശനം മേയ് 3 വരെ
കതിരൂർ∙ പഞ്ചായത്ത് ആർട് ഗാലറിയിൽ നടക്കുന്ന ചിത്രകാരനും ശിൽപിയുമായ ശ്രീജിത്ത് ശ്രീനിവാസന്റെ ശിൽപകലാ പ്രദർശനം മേയ് 3 വരെ നീട്ടി. ഞായർ അവധി.
ഫുട്ബോൾ ടൂർണമെന്റ്
പാറപ്രം∙ യുണൈറ്റഡ് ഫുട്ബോൾ ടൂർണമെന്റിൽ ഉദയ പ്രാറപ്രം ഒന്നിനെതിരെ 3 ഗോളിനു എഫ്സി കാഞ്ഞിരയെ പരാജയപ്പെടുത്തി. ഇന്ന് സിസികെ കൂടാളി, പാറപ്രം യുണൈറ്റഡിനെ നേരിടും.
അധ്യാപക ഒഴിവ്
മട്ടന്നൂർ ∙ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്. ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം എന്നീ വിഷയങ്ങളിലേക്കുള്ള താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളുടെ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും മേയ് 6ന് മുൻപായി കോളജ് ഓഫിസിൽ ഹാജരാക്കണം. 0490 2471747
ഫുട്ബോൾ മത്സരം
എരഞ്ഞോളി∙കോടിയേരി ബാലകൃഷ്ണൻ സ്മാരക സ്വർണക്കപ്പ് ഫുട്ബോളിൽ മണ്ണാർക്കാട് ലിൻഷ മെഡിക്കൽസ് ഏകപക്ഷീയമായ ഒരു ഗോളിനു യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി. ഇന്ന് കെആർഎസ്എ കോഴിക്കോടും സബാൻ എഫ്സി കോട്ടക്കലും മത്സരിക്കും.
സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
പാനൂർ ∙ റെഡ്ക്രോസ് സൊസൈറ്റി, പാനൂർ ഗുരുസന്നിധി, വള്ളങ്ങാട് ഏകലവ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവർ കണ്ണൂർ ആസ്റ്റർ മിംസിന്റെ സഹകരണത്തിൽ ഇന്ന് 9.30 മുതൽ 12.30വരെ പാനൂർ ശ്രീനാരായണ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ കെ.ജി.ബാബു ഉദ്ഘാടനം ചെയ്യും. ഗുരുസന്നിധി പ്രസിഡന്റ് ടി.പ്രദീപൻ അധ്യക്ഷത വഹിക്കും. 9496453105.
ആനുകൂല്യങ്ങൾ; പേര് ചേർക്കണം
∙കേരള കർഷക തൊഴിലാളി ബോർഡിൽനിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിന് അംശാദായ അടവ് സുഗമമാക്കുന്നതിനും അംഗങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ബോർഡിന്റെ സോഫ്റ്റ്വെയറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 0497 2712549.
യുജിസി നെറ്റ് പരീക്ഷാപരിശീലനം
തളിപ്പറമ്പ് ∙ ജൂണിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി സർ സയ്യിദ് കോളജ് നെറ്റ് കോച്ചിങ് സെന്റർ 9 മുതൽ 31 വരെ നെറ്റ് പരീക്ഷാപരിശീലനം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9447852923, 9496140295 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.