
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ പയ്യന്നൂരിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യന്നൂർ ∙ ജില്ലയിൽ കെഎസ്ആർടിസിയുടെ ആദ്യ ഡ്രൈവിങ് സ്കൂൾ പയ്യന്നൂർ ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 15ാമത്തെ ഡ്രൈവിങ് സ്കൂളാണിത്. ഒരു ബസും ഒരു കാറുമാണ് നിലവിലുള്ളത്. ഒരു ബൈക്കും സ്കൂട്ടറും അടുത്ത ദിവസം എത്തും.ഹെവി ലൈസൻസിന് 9000 രൂപയാണ് ഫീസ്. തിയറി ക്ലാസ് ഉൾപ്പെടെ 30 ക്ലാസുകൾ ഉണ്ടാകും. ലൈറ്റ് മോട്ടർ വെഹിക്കിൾ 9000 രൂപയാണ്. ലൈറ്റ് വെഹിക്കിളും ഇരുചക്ര വാഹനവും ചേർത്ത് 11,000 രൂപയാണ് ഫീസ്. എസ്സി, എസ്ടി വിഭാഗങ്ങൾക്ക് 20 ശതമാനം കിഴിവുണ്ട്. ഇന്ന് മുതൽ ക്ലാസ് തുടങ്ങും. 30 പേർ ഹെവി ലൈസൻസിനായി ചേർന്നിട്ടുണ്ട്. ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ കെ.വി.ലളിത അധ്യക്ഷത വഹിച്ചു.ജെടിഒ അൽവിൻ സേവ്യർ, സോണൽ ഓഫിസർ മനോജ്, കെ.കെ.ഗംഗാധരൻ, എം.രാമകൃഷ്ണൻ, കെ.ശ്രീനാഥ്, പി.ജയൻ, വി.കെ.പി.ഇസ്മായിൽ, ഇക്ബാൽ പോപ്പുലർ, അസൈനാർ അരവഞ്ചാൽ, എ.വി.തമ്പാൻ, പി.കെ.രാജേഷ്, കെ.ജയൻ, പി.വി.സജിത് എന്നിവർ പ്രസംഗിച്ചു.