
കണ്ണൂർ ജില്ലയിൽ ഇന്ന് (27-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സപ്തസ്വര തിയറ്റേഴ്സ് സുവർണ ജൂബിലി ആഘോഷം ഇന്നു മുതൽ
പയ്യന്നൂർ ∙ അന്നൂർ സപ്തസ്വര തിയറ്റേഴ്സ് സുവർണ ജൂബിലി ആഘോഷം ഇന്ന് തുടങ്ങും. സപ്തസ്വരയ്ക്ക് സമീപം തയാറാക്കിയ മൈതാനിയിൽ ഇന്ന് 6.30ന് ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ.കെ.ഗംഗാധരൻ അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ എം.ടി.അന്നൂരിനേയും പ്രതിഭാ പുരസ്കാരം നേടിയ ബാബു കോടഞ്ചേരിയെയും അനുമോദിക്കും. തുടർന്ന് ബാബു കോടഞ്ചേരിയുടെ കഥാകേളി ചിരുത തെയ്യം പ്രത്യേക പരിപാടി ഉണ്ടാകും.
ലോഗോ പ്രകാശനം ഇന്ന്
വെള്ളോറ.∙ ഗ്രാമോത്സവം ലോഗോ പ്രകാശനം ഇന്ന് വൈകിട്ട് 4ന് ടി.ഐ. മധുസൂദനൻ എം എൽ എ നിർവഹിക്കും.
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
വെള്ളോറ∙ എയുപി സ്കൂൾ 74ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2,3 തീയതികളിൽ നടക്കും.
കുരുമുളക് കൃഷി പരിശീലനക്ലാസ്
വെള്ളോറ∙ കിസാൻ സർവീസ് സൊസൈറ്റി മാതമംഗലം നടത്തുന്ന നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന ക്ലാസ് നാളെ രാവിലെ 10ന് കോയിപ്രയിൽ നടക്കും. കെഎസ്എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്യും.
പറാംകുന്ന് രമാംബിക ക്ഷേത്ര ഉത്സവം
പൊന്ന്യം ∙ പറാംകുന്ന് രമാംബിക ക്ഷേത്രത്തിൽ ഉത്സവം 29ന് ആരംഭിക്കും. 10.45ന് പ്രസിഡന്റ് എൻ.ഹരിദാസ് പതാക ഉയർത്തും. 11.30ന് ലക്ഷാർച്ചന. 30ന് 7.30ന് ദേവിക്ക് പൊങ്കാല. 5.30ന് ഭക്തിഗാനം, 6.30ന് രഥോത്സവം. 31ന് പ്രതിഷ്ഠാ ദിനം. 7മണിക്ക് മഹാചണ്ഡിക ഹോമം. 5ന് നട തുറക്കും.
മുട്ടക്കോഴി വിൽപന
കണ്ണൂർ ∙ മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ഉൽപാദന കാലാവധി കഴിയാറായ ഗ്രാമശ്രീ മുട്ടക്കോഴികൾ വിൽപനയ്ക്കുണ്ട്. കിലോയ്ക്ക് 90 രൂപ നിരക്കിൽ ഒരാൾക്ക് 10 കോഴികളെ വരെ ലഭിക്കും. ബുക്കിങ് ഇന്നു രാവിലെ 10 മുതൽ ആരംഭിക്കും. നാളെ മുതൽ വിൽപന ആരംഭിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0497 2721168.
സെവൻസ് ഫുട്ബോൾ
കണ്ണാടിപ്പറമ്പ് ∙ റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന പ്രൈസ് മണിക്കും ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ മൂന്നാംവാരം നടക്കും. ടീമുകൾ 30നുള്ളിൽ റജിസ്റ്റർ ചെയ്യണം. 8606517751, 9995312970.