പാപ്പിനിശ്ശേരി ∙ ഒരു വേള പഴക്കമേറിയാൽ റോഡിലെ കുഴിയും മെല്ലെ ശീലമായിടും! പാപ്പിനിശ്ശേരി, പഴയങ്ങാടി താവം റെയിൽവേ മേൽപാലങ്ങളിലെ തകർച്ചയും കുഴികളും വർധിച്ചിട്ടും ആർക്കും പരാതിയില്ലാതെ കുഴിയാത്ര ഇന്നൊരു ശീലമായി.
പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ സ്ലാബുകൾ കൂട്ടി യോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റിലെ തകർച്ച ഓരോ ദിവസവും ഭീകരമായി കൂടുകയാണ്. കോൺക്രീറ്റ് തകർന്നു പാലത്തിനുകുറുകെ വലിയ വിള്ളലും താഴേക്കു കാണാവുന്ന നിലയിൽ കുഴിയും രൂപപ്പെട്ടു.
ഇരുമ്പുകമ്പികൾ പുറത്തേക്ക് തെറിച്ചുനിൽക്കുന്നു. മൈക്രോ കോൺക്രീറ്റ് ചെയ്ത് അടച്ച കുഴികളും തകർന്നു.
പാപ്പിനിശ്ശേരിയിൽ തൂണുകളിലടക്കം ബലക്ഷയമുണ്ട്.
വാഹനത്തിരക്കേറിയ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിലാണ് തകർച്ച നേരിടുന്ന ഇരുപാലങ്ങളും എന്നത് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു. ഈ പാലങ്ങളിലൂടെ വൻശബ്ദത്തോടെയും കുലുക്കത്തോടൊയുമാണു ഭാരവാഹനങ്ങൾ കടന്നുപോകുന്നത്. കഴിഞ്ഞ സെപ്റ്റംബർ 20ന് പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപാലങ്ങളുടെ തകർച്ച പരിശോധിക്കാൻ കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം എത്തിയിരുന്നു.
പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ട സംഘം രണ്ടാഴ്ച കൊണ്ടു അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്നു അറിയിച്ചിരുന്നു.
എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.
ഗതാഗതനിയന്ത്രണം ഏർപ്പെടുത്താതെ അറ്റകുറ്റപ്പണി സാധ്യമാകില്ല എന്നതാണ് പ്രധാന പ്രശ്നം. 2021 ഡിസംബറിൽ ശാശ്വതമായി തകർച്ച പരിഹരിക്കുമെന്നറിയിച്ച് ഒരു മാസത്തേക്ക് അടച്ചിട്ട് പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
5 മാസം മുൻപ് 3 ദിവസം ഗതാഗതം നിരോധിച്ചു മൈക്രോ കോൺക്രീറ്റ് ചെയ്തും കുഴികളടച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. കൊച്ചി ആർഡിഎസ് കമ്പനിയാണ് താവം, പാപ്പിനിശ്ശേരി പാലവും നിർമിച്ചത്. അശാസ്ത്രീയ നിർമാണം കാരണം തുടർച്ചയായി പണി നടക്കുന്ന മേൽപാലത്തിലെ കുഴികളും അറ്റകുറ്റപ്പണിയും പതിവായിരിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

