പയ്യന്നൂർ ∙ പൊലീസും നഗരസഭയും ചേർന്നു തീരുമാനിച്ച ഗതാഗത നിയന്ത്രണത്തിൽ വാഹനങ്ങളും കാൽനടയാത്രക്കാരും ദുരിതത്തിലായി. ബൈപാസ് റോഡ് അടച്ചിട്ടതോടെ എല്ലാ വാഹനങ്ങളും പോകേണ്ട
റോഡായി ടൗൺ റോഡ് മാറി. റെയിൽവേ മേൽപാലം മുതൽ പെരുമ്പ ദേശീയപാത ജംക്ഷൻ വരെയുള്ള ടൗണിൽ റോഡിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതു പരിഹരിക്കാൻ നഗരസഭയും പൊലീസും ചേർന്നു ട്രാഫിക് പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചെങ്കിലും അതു ശ്രദ്ധിക്കാൻ പൊലീസില്ലാത്തതാണു പ്രതിസന്ധി.
പയ്യന്നൂർ ബസ് സ്റ്റാൻഡിലേക്കുള്ള ബസുകളും ടൗൺ കേന്ദ്രീകരിച്ചു മാത്രം സർവീസ് നടത്തുന്ന 600ൽ അധികം ഓട്ടോറിക്ഷകളും ഗവ.താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് എത്തുന്ന വാഹനങ്ങളും ഇടതടവില്ലാതെയോടുന്ന ആംബുലൻസുകളും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരുടെ വാഹനങ്ങളും തൃക്കരിപ്പൂർ, രാമന്തളി, വലിയപറമ്പ് പഞ്ചായത്തുകളിൽനിന്നു ദേശീയപാതയിലേക്ക് പോകുന്ന വാഹനങ്ങളും ഇതിനൊപ്പം എഫ്സിഐയിൽനിന്നും വെയർഹൗസ് ഗോഡൗണിൽ നിന്നുമുള്ള ചരക്കുലോറികളുമെല്ലാം ഈ റോഡിലൂടെയാണു കടന്നു പോകുന്നത്. ഇതിനു സൗകര്യമൊരുക്കാൻ ഒരു പൊലീസുകാരൻ പോലുമില്ലാത്ത അവസ്ഥയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

