
കർണാടക മരാമത്ത് മന്ത്രി 5ന് റോഡ് സന്ദർശിക്കും: സണ്ണി ജോസഫ്
∙മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ നടപടി ഊർജിതമാക്കുന്നതിനു കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി 5നു ചുരം റോഡ് സന്ദർശിക്കും. ഇതുസംബന്ധിച്ച് വിരാജ്പേട്ട
എംഎൽഎ എ.എസ്.പൊന്നണ്ണയുമായി ഫോണിൽ ചർച്ച നടത്തി. കർണാടകയുടെ അധീനതയിലുള്ള കൂട്ടുപുഴ പാലം മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്ററിൽ ഭൂരിഭാഗം ഇടങ്ങളും തകർന്ന് അപകടാവസ്ഥയിലാണുള്ളത്. നിലവിൽ ഫണ്ട് അനുവദിക്കാത്ത 8.400 കിലോമീറ്റർ നവീകരിക്കുന്നതിനും ചുരം പാത സുരക്ഷിതമാക്കുന്നതിനും നിർദിഷ്ട
ദേശീയപാത യാഥാർഥ്യമാക്കുന്നതിനും സമ്മർദം ചെലുത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, കർണാടക പിസിസി പ്രസിഡന്റ് എന്നിവർക്കു കത്ത് നൽകും.
മന്ത്രി ജാർക്കിഹോളിക്കും എ.എസ്.പൊന്നണ്ണ എംഎൽഎയ്ക്കും ചുരം റോഡ് വികസനത്തിൽ അനുകൂല നിലപാടാണുള്ളത്.
ചുരം റോഡ് നവീകരിക്കും: എ.എസ്.പൊന്നണ്ണ എംഎൽഎ
∙മാക്കൂട്ടം – ചുരം റോഡ് നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കും. നിലവിൽ 10.6 കിലോമീറ്റർ ദൂരം നവീകരണത്തിനു കർണാടക സർക്കാർ 17.3 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിൽ 6 കോടി രൂപയുടെ 4 കിലോമീറ്റർ പ്രവൃത്തി പൂർത്തിയായി. ശേഷിക്കുന്നതു മഴകാരണമാണു പൂർത്തീകരിക്കാനാകാത്തത്.
കാലാവസ്ഥ അനുകൂലമായാൽ ഉടൻ ടാറിങ് നടത്തും. പെരുമ്പാടി ഭാഗത്തുനിന്നു മറ്റൊരു 3 കിലോമീറ്റർ റീച്ച് 3 കോടി രൂപയുടെ നവീകരണം ടെൻഡർ നടപടിയിലാണ്.
അവശേഷിക്കുന്ന 8.4 കിലോമീറ്റർ ദൂരം നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സർക്കാരിനു മുന്നിലുണ്ട്. ഇതും സമയബന്ധിതമായി നടപ്പാക്കും.
സംസ്ഥാനാന്തര പാതയെന്ന പ്രാധാന്യം സർക്കാരിനുണ്ട്. റോഡ് നവീകരണത്തിന് ഉൾപ്പെടെ കൂടുതൽ വേഗം ഉറപ്പാക്കുന്നതിനു മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി 5ന് ഇവിടം സന്ദർശിക്കും.
കർണാടക സർക്കാരിൽ പ്രതീക്ഷയെന്ന് സജീവ് ജോസഫ്
∙മാക്കൂട്ടം ചുരം റോഡ് പുനർനിർമാണം സംബന്ധിച്ചു കർണാടക സർക്കാരിൽ പൂർണ പ്രതീക്ഷയുണ്ട്.
റോഡ് തകർച്ചയുടെ ഗുരുതരാവസ്ഥ കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയെ നേരിൽക്കണ്ടു ബോധ്യപ്പെടുത്തിയിരുന്നു. അനുകൂല പ്രതികരണമാണുണ്ടായത്. ചുരം റോഡിനുപുറമേ സിദ്ധാപുരം – അമ്മത്തി റോഡ്, പെരുമ്പാടി – ബിട്ടംകാല (ബൈപാസ് റോഡ്) റോഡ് എന്നിവ നവീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 4 വർഷം മുൻപു ചുരം റോഡ് ഉൾപ്പെടുത്തി പ്രഖ്യാപിക്കപ്പെട്ട
ദേശീയപാത പ്രഖ്യാപനവും യാഥാർഥ്യമാക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]