
പയ്യന്നൂർ ∙ ട്രാഫിക് കമ്മിറ്റി ടൗണിൽ ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരം ആദ്യ ദിവസം വിജയം കണ്ടു. കുരുക്കില്ലാതെ വാഹനങ്ങൾ സുഗമമായി കടന്നു പോയി. ഹോംഗാർഡിന്റെയും ഒരു പൊലീസുകാരന്റെയും സഹായത്തോടെയാണ് ആദ്യദിവസം കുരുക്ക് ഇല്ലാതാക്കിയത്.
ഗാന്ധി പാർക്ക് റോഡിലും സിഐടിയു ഓഫിസ് റോഡിലും വൺവേ നടപ്പാക്കാൻ ഒരു ഭാഗത്ത് നോ എൻട്രി ബോർഡുകൾ വച്ചു. ഇത് ലംഘിച്ച് വരുന്ന വാഹനങ്ങളുടെ ഫോട്ടോ എടുക്കാൻ ഹോം ഗാർഡ് ഉണ്ടായിരുന്നു. ഇവിടെയും നോ പാർക്കിങ് കേന്ദ്രങ്ങളിലും അനുവദിച്ച സ്ഥലത്തല്ലാത്ത സ്ഥലങ്ങളിൽ യു ടേൺ നടത്തുന്ന വാഹനങ്ങളുടെയും ഫോട്ടോകൾ എടുത്ത് പൊലീസിനു നൽകി.
ഇവർക്കെല്ലാം വരും ദിവസങ്ങളിൽ പിഴയൊടുക്കാനുള്ള നോട്ടിസ് ലഭിക്കും.
ഹോം ഗാർഡ് ഫോട്ടോ എടുക്കുന്നത് കണ്ടതോടെ വാഹനങ്ങൾ ശരിയായ ദിശയിലൂടെ ഓടി തുടങ്ങി. തിരക്കുള്ള സമയത്ത് പൊലീസുകാരനും ഹോംഗാർഡും സെൻട്രൽ ബസാറിൽ ട്രാഫിക് നിയന്ത്രിച്ചു. രാവിലെ ചില ബസുകൾ സഹകരണ ആശുപത്രി റോഡിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്ക് പോയെങ്കിലും പിഴ ചുമത്തുമെന്ന പൊലീസിന്റെ മുന്നറിയിപ്പ് വന്നതോടെ അതും അവസാനിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]