
മട്ടന്നൂർ ∙ ഓണാവധി ആഘോഷിക്കാൻ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്കു സന്തോഷ വാർത്ത. ഓണക്കാലത്തു കണ്ണൂരിൽനിന്ന് ആഭ്യന്തര റൂട്ടിൽ അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും.
നിലവിലുള്ള സർവീസിനു പുറമേ ആഴ്ചയിൽ 3 ദിവസം ഇൻഡിഗോ എയർലൈൻസ് കണ്ണൂരിനും ഹൈദരാബാദിനും ഇടയിൽ സർവീസ് നടത്തും. രാവിലെ 10.15നു ഹൈദരാബാദിൽനിന്നു പുറപ്പെട്ട് 12.20നു കണ്ണൂരിലെത്തി തിരിച്ച് 12.40നു കണ്ണൂരിൽനിന്നു പുറപ്പെട്ട് 2.40ന് ഹൈദരാബാദിലെത്തുന്ന തരത്തിലാണു പുതിയ സർവീസ്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അധിക സർവീസ്.
കണ്ണൂർ– ഡൽഹി സർവീസ് ആഴ്ചയിൽ 3 ദിവസമെന്നതു പ്രതിദിന സർവീസായി ഉയർത്തും. ഡൽഹിയിൽനിന്നു രാത്രി 8.25നു പുറപ്പെട്ട് 11.25നു കണ്ണൂരിലെത്തുന്ന വിമാനം തിരിച്ച് 11.55ന് പുറപ്പെട്ടു വെളുപ്പിന് 3.10നു ഡൽഹിയിൽ എത്തിച്ചേരും.
കണ്ണൂർ–മുംബൈ റൂട്ടിൽ നിലവിൽ ഉപയോഗിക്കുന്ന 186 സീറ്റ് വിമാനത്തിന് പകരം 232 സീറ്റുകളുള്ള എയർബസ് എ321 വിഭാഗത്തിലെ ഫ്ലൈറ്റ് ഉപയോഗിക്കും. സെപ്റ്റംബർ ഒന്നുമുതൽ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിനും ബെംഗളൂരുവിനും ഇടയിൽ പ്രതിദിന സർവീസ് ആരംഭിക്കും.
രാവിലെ 8.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 10ന് കണ്ണൂരിൽ എത്തി, തിരിച്ച് 10.35ന് പുറപ്പെട്ട് 11.45ന് ബെംഗളൂരുവിൽ എത്തിച്ചേരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]