എത്നോഗ്രഫിക് റിസർച് ശിൽപശാല
കണ്ണൂർ∙ നരവംശശാസ്ത്ര വകുപ്പ് നടത്തുന്ന ദ്വിദിന ശിൽപശാല സർവകലാശാലാ ഐക്യുഎസി ഡയറക്ടർ പ്രഫ.അനൂപ് കുമാർ കേശവൻ ഉദ്ഘാടനം ചെയ്തു. നരവംശശാസ്ത്ര വകുപ്പ് മേധാവി ഡോ.എം.സിനി അധ്യക്ഷത വഹിച്ചു.
പ്രഫ. എസ്.ഗ്രിഗറി, പ്രഫ.
സംഗീത മേനോൻ, ഡോ. അനിത ആർ.സിങ്, ഡോ.വി.ഷഹർബൻ, പ്രഫ.
ബി.ബിന്ദു, ഡോ. എം.എസ്.മഹേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
പ്രാക്ടിക്കൽ ക്ലാസ് 30ന് ആരംഭിക്കും
സർവകലാശാലാ പ്രൈവറ്റ് റജിസ്ട്രേഷൻ 2024 പ്രവേശനം ബിസിഎ രണ്ടാം സെമസ്റ്ററിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ മേജർ കോഴ്സിന്റെ പ്രായോഗിക ക്ലാസുകൾ മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ 30ന് ആരംഭിക്കും.
പ്രാക്ടിക്കൽ ക്ലാസുകൾക്കുള്ള ഫീസടച്ച വിദ്യാർഥികൾ രാവിലെ 9.30ന് മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മേധാവി മുൻപാകെ റിപ്പോർട്ട് ചെയ്യണം. 04972784535
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: തീയതി നീട്ടി
ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട
സ്ത്രീകൾ തുടങ്ങിയവർക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ ഒന്നുവരെ നീട്ടി. അപേക്ഷാ ഫോം www.minortiywelfare.kerala.gov.in എന്ന സൈറ്റിൽ ലഭിക്കും.
ഇ-മസ്റ്ററിങ്;
അപേക്ഷ നീട്ടി
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽനിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച് ഉത്തരവായ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിങ് ചെയ്യേണ്ട സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി.
0497 2705197.
മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സ്
അസാപ് പാലയാട് സ്കിൽ പാർക്കിൽ അസാപ് കേരളയും കൊച്ചിൻ ഷിപ്യാർഡും ചേർന്നൊരുക്കുന്ന 6 മാസ മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിൽ പ്രവേശനം ആരംഭിച്ചു. 2021നു ശേഷം ഐടിഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
9495999712.
താലൂക്ക് വികസന സമിതി 9ന്
കണ്ണൂർ ∙ തലശ്ശേരി താലൂക്ക് വികസന സമിതി യോഗം 9ന് രാവിലെ 10.30നു താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും.
തൊഴിൽ നൈപുണ്യ പരിശീലനം
കണ്ണൂർ ∙നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ എയ്റോ സ്പേസ് ആൻഡ് ഏവിയേഷൻ സെക്ടർ സ്കിൽ കൗൺസിൽ ബെംഗളൂരുവിന്റെ എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബർ 12ന് മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. 0497 2700596.
ഒഴിവുകൾ
തലശ്ശേരി ∙ മലബാർ കാൻസർ സെന്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചിൽ സയൻസ് ലക്ചറർ മെഡിക്കൽ (നോൺ ടീച്ചിങ്) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് യോഗ്യരായവരെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് 10നു വോക് ഇൻ ഇന്റർവ്യൂവിന് എത്തണം. 0490 2399207.
www.mcc.kerala.gov.in. ∙ വിവിധ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സമഗ്രശിക്ഷാ കേരളം സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പടിയൂർ ജിഎച്ച്എസ്എസിൽ ട്രെയ്നർ തസ്തികയിൽ ആനിമേറ്റർ, പാട്യം ജിഎച്ച്എസ്എസിൽ കോസ്മറ്റോളജിസ്റ്റ്, മണത്തണ ജിഎച്ച്എസ്എസിൽ സ്കിൽ അസിസ്റ്റന്റ് എന്നീ ഒഴിവുകളാണുള്ളത്. 29നു രാവിലെ 10ന് എസ്എസ്കെ ജില്ലാ ഓഫിസിൽ എത്തണം.
04972 707993. ഹെൽപർ നിയമനം കണ്ണപുരം പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഹെൽപർ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
നാളെ രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. 0497-2860234
അപേക്ഷ ക്ഷണിച്ചു
2025-26 വർഷം യന്ത്രവൽകൃത ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്കു സ്ക്വയർ മെഷ് കോഡ് എൻഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ട്രോളർ ബോട്ട് ഉടമകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു യൂണിറ്റിന് 16,000 രൂപ വിലയുള്ള ഫിഷ് കോഡ് എൻഡ്, ഷ്രിംപ് കോഡ് എൻഡ് എന്നിവ 50 ശതമാനം സബ്സിഡിയോടെ വിതരണം ചെയ്യും. 0497 2731081.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]