
കുഞ്ഞിന്റെ തലയിൽ പാത്രം കുടുങ്ങി; രക്ഷിച്ചത് അഗ്നിരക്ഷാസേന
തലശ്ശേരി∙ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ തലയിൽ കുടുങ്ങിയ അലുമിനിയം പാത്രം അഗ്നിരക്ഷാ സേന മുറിച്ചു നീക്കി കുട്ടിയെ രക്ഷിച്ചു. അണ്ടലൂർ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പെൺകുഞ്ഞുമായി അഗ്നിരക്ഷാ നിലയത്തിലെത്തിയത്.
അടുക്കളയിൽ പാത്രം കൊണ്ടു കളിക്കുന്നതിനിടയിൽ കുട്ടി അലുമിനിയം പാത്രം തലയിൽ കമഴ്ത്തി വച്ചു. തല പാത്രത്തിൽ കുടുങ്ങിയതോടെ വീട്ടുകാർ എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെയാണ് അഗ്നിരക്ഷാ കേന്ദ്രത്തിലെത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബി.ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവർ ചേർന്ന് ഷിയേഴ്സ് എന്ന ഉപകരണം കൊണ്ടാണ് അലുമിനിയം പാത്രം മുറിച്ചു നീക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]