
കണ്ണൂർ ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ
പരീക്ഷാ റജിസ്ട്രേഷൻ
∙പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിങ്(റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്ക് മേയ് 2 മുതൽ 5 വരെയും പിഴയോടുകൂടി 6 വരെയും അപേക്ഷിക്കാം.
പിജിഡിഎൽഡി പാർട്ട് ടൈം
∙തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിങ് ഡിസബിലിറ്റി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 5 വരെ അപേക്ഷിക്കാം. 9447051039.www.kannuruniversity.ac.in.
ചെസ് ചാംപ്യൻഷിപ്പിന് റജിസ്റ്റർ ചെയ്യാം
കണ്ണൂർ∙ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ചെസ് ടെക്നിക്കൽ കമ്മിറ്റി, ജില്ലാ ചെസ് പേരന്റ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി ജില്ലാതല അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സിലക്ഷൻ ചെസ് ചാംപ്യൻഷിപ് സംഘടിപ്പിക്കുന്ന. 29ന് രാവിലെ 9.30 മുതൽ തലശ്ശേരി ബ്രണ്ണൻ കോളജിലാണ് ചാംപ്യൻഷിപ്. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ഏപ്രിൽ 27ന് രാത്രി 9ന് മുൻപായി 250 രൂപ ഫീസ് അടച്ച് പേര് റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9846879986.
ഗവ.പ്ലീഡർ നിയമനം
തളിപ്പറമ്പ് അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ അഡിഷനൽ ഗവ.പ്ലീഡർ ആൻഡ് അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 12ന് വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് എത്തിക്കണം. 0497 2700645
നെറ്റ് പരിശീലനം
മാനവിക വിഷയങ്ങളിൽ യുജിസി നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പരിശീലനം നൽകുന്നു. 35 പേർക്കാണ് അവസരം. 30ന് അകം നേരിട്ട് ഹാജരായി പേര് റജിസ്റ്റർ ചെയ്യണം. 04972703130
സൗജന്യ ചികിത്സ
കണ്ണൂർ ഗവ.ആയുർവേദ കോളജ് ആശുപത്രിയിൽ അലർജി മൂലം കണ്ണിനുണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, ഇടയ്ക്കിടയ്ക്കു വെള്ളം വരിക, കൺപോളകൾക്കുണ്ടാകുന്ന വീക്കം എന്നീ ലക്ഷണങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഒപി പരിശോധന ഉണ്ടാകും. പത്തിനും 35നും ഇടയിൽ പ്രായമുള്ളവർക്കാണു ചികിത്സ.
ഇലക്ട്രിക്കൽ സൂപ്പർവൈസർ നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറെ നിയമിക്കുന്നു. 29നു രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ അഭിമുഖം.
ഗതാഗതം തടസ്സപ്പെടും
കിഴുത്തള്ളി റോഡിലെ 1101 നമ്പർ റെയിൽവേ അടിപ്പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഗതാഗതം നിരോധിക്കുമെന്ന് കണ്ണൂർ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
റോഡ് അടച്ചിടും
കൊടുവള്ളി-ഇല്ലിക്കുന്ന് റെയിൽവേ മേൽപാലം അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പിണറായി ഭാഗത്തേക്കുള്ള റോഡ് 28 മുതൽ മേയ് 2 വരെ അടച്ചിടും. വാഹനങ്ങൾ ഇല്ലിക്കുന്ന് ജംക്ഷൻ വഴി പോകണമെന്ന് ആർബിഡിസികെ ഡപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു.
ശുദ്ധജല വിതരണം മുടങ്ങും
തളിപ്പറമ്പ് ∙ ജിക്കാ ശുദ്ധജല പദ്ധതിയുടെ കാഞ്ഞിരങ്ങാട് ടാങ്കിൽനിന്നുള്ള പ്രധാന പൈപ്പിനു തകരാർ സംഭവിച്ചതിനാൽ ഇന്നും നാളെയും ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലും പയ്യന്നൂർ നഗരസഭയിലും ശുദ്ധജല വിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
അധ്യാപക ഒഴിവ്
ശ്രീകണ്ഠാപുരം ∙ എസ്ഇഎസ് കോളജിൽ ബികോം, ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി, മലയാളം, ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഉത്തരമേഖലാ കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അപേക്ഷയും യോഗ്യതാ നിർണയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 5നു വൈകിട്ട് 4നു മുൻപായി കോളജ് ഓഫിസിൽ സമർപ്പിക്കണം. ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് അപേക്ഷകർ 12നും ഹിന്ദി, മലയാളം, ഇംഗ്ലിഷ്, ബികോം അപേക്ഷകർ 13നും 9.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണം.
അക്കൗണ്ട്സ് അസിസ്റ്റന്റ്
∙കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിലെ ഇൻഡസ്ട്രിയൽ ട്രെയ്നിങ് കൺസൽറ്റൻസി ആൻഡ് സ്പോൺസേഡ് റിസർച്ചിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ടാലി അറിയുന്ന ബികോം ബിരുദധാരികൾക്ക് അപേക്ഷിക്കാം. വെബ്സൈറ്റ് : www.gcek.ac.in. 04972780226.
അസിസ്റ്റന്റ് പരീക്ഷ നാളെ
|മാഹി ∙ പുതുച്ചേരി സർക്കാർ സർവീസിൽ അസിസ്റ്റന്റ് തസ്തികയിൽ നാളെ നടക്കുന്ന എഴുത്തു പരീക്ഷ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ. സംസ്ഥാനത്ത് 32829 ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതുന്നത്. പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് കൃത്യമായി ഒപ്പിട്ട ഹാൾടിക്കറ്റ്, ഒറിജിനൽ ഐഡി എന്നിവ കൊണ്ടുവരണം. https//: recruitment.py.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഉടൻതന്നെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 0413 2233338.
കൗൺസലിങ്
കൂത്തുപറമ്പ് ∙ പരീക്ഷാഫലം കാത്തിരിക്കുന്ന കുട്ടികൾക്ക് കൂത്തുപറമ്പ് വെൽനസ് ജി സെന്റർ കൗൺസലിങ് നൽകുന്നു. 9446848191.
കാരംസ് ടൂർണമെന്റ്
കൂത്തുപറമ്പ് ∙ പഴയനിരത്ത് ഹോഗൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും. വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനക്കാർക്ക് 10,000, 7,000,1,500 രൂപവീതമാണ് പ്രൈസ് മണിയെന്ന് പ്രസിഡന്റ് പി.പി.ഇസ്മായിൽ, സെക്രട്ടറി യു.ഇ.എൻ.റഫീഖ്, എം.റഫീഖ്, സുൽഫിക്കർ അഹമ്മദ്, യു.വി.മുസ്തഫ എന്നിവർ അറിയിച്ചു.
കണ്ണ് പരിശോധന
പാനൂർ ∙ സേവാഭാരതി തലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ നാളെ 9 മുതൽ 12വരെ കുന്നുമ്മൽ യുപി സ്കൂളിൽ സൗജന്യ കണ്ണ് പരിശോധനയും തിമിര നിർണയ ക്യാംപും നടത്തും. സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്യും. 9791078955